കേരളം

kerala

ETV Bharat / sitara

പരാതി വ്യാജം; മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ വെട്ടിയാര്‍ - മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ വെട്ടിയാര്‍

Sreekanth Vettiyar moves anticipatory bill: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ വെട്ടിയാര്‍ ഹൈക്കോടതിയില്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്യാന്‍ ഒരുങ്ങിയതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

Sreekanth Vettiyar moves anticipatory bill  Sreekanth Vettiyar in high court  മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ വെട്ടിയാര്‍  #Metoo allegations against Sreekanth Vettiyar
പരാതി വ്യാജം; മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ വെട്ടിയാര്‍

By

Published : Jan 24, 2022, 12:31 PM IST

Sreekanth Vettiyar moves anticipatory bill: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ വെട്ടിയാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരെ യുവതി നല്‍കിയത്‌ വ്യാജ പരാതിയാണെന്നും അതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത്‌ പറയുന്നു.

Sreekanth Vettiyar in high court: യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്യാന്‍ ഒരുങ്ങിയതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട്‌ സൗഹൃദം സ്ഥാപിച്ചത്‌ ഗൃഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത്‌ വെട്ടിയാര്‍ അവകാശപ്പെടുന്നു.

ശ്രീകാന്ത്‌ വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ശ്രീകാന്തിനെ തേടി പൊലീസ്‌ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്‌ച്ചയായി ഒളിവിലാണ്‌ ശ്രീകാന്ത്‌. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ്‌ ശ്രീകാന്ത്‌ ഒളിവില്‍ പോയത്‌.

#Metoo allegations against Sreekanth Vettiyar: കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രീകാന്തിനെതിരെ ലൈംഗികാതിക്രമ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. വിവാഹ വാഗ്‌ദാനം നല്‍കി ശ്രീകാന്ത്‌ കൊച്ചിയിലെ രണ്ട്‌ ഹോട്ടലുകളിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച്‌ യുവതിയെ പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്‌. കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ യുവതി നേരിട്ട്‌ പരാതി നല്‍കുകയായിരുന്നു.

വിമന്‍ എഗേന്‍സ്‌റ്റ്‌ സെക്ഷ്വല്‍ ഹരാസ്‌മെന്‍റ്‌ എന്ന ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ശ്രീകാന്ത്‌ വെട്ടിയാര്‍ക്കെതിരെയുള്ള ആദ്യ മീടു ആരോപണം ഉയര്‍ന്നത്‌. അതിന് പിന്നാലെ മറ്റൊരു യുവതിയും അതേ പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ടാമത്തെ മീടു ആരോപണം നടത്തിയിരുന്നു.

Also Read: തമിഴ് ഹാസ്യനടൻ എസ്.വി ശേഖറിന് കൊവിഡ്

For All Latest Updates

ABOUT THE AUTHOR

...view details