കേരളം

kerala

ETV Bharat / sitara

അമ്മയുടെ വഴിയേ മകളും; തമിഴില്‍ അരങ്ങേറ്റം നടത്താനൊരുങ്ങി താരപുത്രി ജാന്‍വി - അജിത്

ജാന്‍വി കപൂറിന്‍റെ തമിഴിലെ അരങ്ങേറ്റ സിനിമ സൂപ്പര്‍ താരം അജിത്തിനൊപ്പമാണ്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

അമ്മയുടെ വഴിയേ മകളും; തമിഴില്‍ അരങ്ങേറ്റം നടത്താനൊരുങ്ങി താരപുത്രി ജാന്‍വി

By

Published : Aug 2, 2019, 7:49 PM IST

ഇന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു ശ്രീദേവി. സൂപ്പര്‍ നായികയുടെ ആകസ്മിക മരണം സിനിമലോകത്ത് വലിയ നഷ്ടമാണ് വരുത്തിയത്. താരത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകള്‍ ജാന്‍വിയുടെ സിനിമ പ്രവേശനം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രതീക്ഷിത മരണം ശ്രീദേവിയുടെ സ്വപ്‌നങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചു. പിന്നീട് മകള്‍ ജാന്‍വി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തിയിരുന്നു. ധടക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ താരപുത്രി തെന്നിന്ത്യന്‍ സിനിമയിലേക്കും അരങ്ങേറ്റം നടത്താന്‍ എത്തുകയാണ്. തമിഴ് സിനിമകളിലൂടെയാണ് ശ്രീദേവി എന്ന അതുല്യപ്രതിഭ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങിയത്. അമ്മയുടെ പാത പിന്തുടര്‍ന്ന് മകളും തമിഴ് സിനിമയിലേക്ക് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. താരപുത്രിയുടെ തമിഴിലെ അരങ്ങേറ്റ സിനിമ സൂപ്പര്‍ താരം അജിത്തിനൊപ്പമാണെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അടുത്തിടെ ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും ജാന്‍വിയുടെ പിതാവുമായ ബോണി കപൂര്‍ തമിഴില്‍ അജിത്തിനൊപ്പം സിനിമ ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തല 60 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ജാന്‍വിയും തമിഴിലെത്തുന്ന വാര്‍ത്ത വന്നത്. അജിത്തിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ജാന്‍വി എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷം അജിത്തിനെ നായകനാക്കി എച്ച്‌ വിനോദ് ഒരുക്കുന്ന ചിത്രമാണ് തല 60. നേര്‍കൊണ്ട പാര്‍വൈ നിര്‍മിച്ചതും ബോണി കപൂര്‍ തന്നെയായിരുന്നു. ബോളിവുഡ് ചിത്രം പിങ്കിന്‍റെ തമിഴ് റീമേക്കായി ഒരുക്കിയ നേര്‍കൊണ്ട പാര്‍വൈ ആഗസ്റ്റ് എട്ടിന് തീയേറ്ററുകളിലേക്ക് എത്തുകയാണ്.

ABOUT THE AUTHOR

...view details