പ്രശസ്‌ത ഗായിക എസ്.ജാനകി മരിച്ചെന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വ്യജപ്രചരണങ്ങൾ ഉണ്ടായിരുന്നു. ഗാനകോകിലത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ജാനകിയമ്മയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. എന്നാൽ, ജീവിച്ചിരിക്കുന്ന ആളുകൾ മരിച്ചുവെന്ന തരത്തിൽ വാർത്തകൾ നൽകി പ്രചരിപ്പിക്കുന്നവർക്കെതിരെ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം രംഗത്തെത്തി.
ജാനകിയമ്മ മരിച്ചെന്ന് വ്യാജ വാർത്ത; പ്രതികരിച്ച് എസ്‌പിബി - janakiyamma death
താന്‍ ജാനകിയമ്മയോട് സംസാരിച്ചിരുന്നുവെന്നും അവർ ആരോഗ്യവതിയാണെന്നും എസ്.പി.ബാലസുബ്രഹ്മണ്യം വ്യക്തമാക്കി
എസ്.ജാനകിയ്ക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ച് ഫോണ്‍ കോളുകൾ വന്നെന്നും ഇത് തികച്ചും അസംബന്ധമാണെന്നും ഗായകന്‍ രോഷത്തോടെ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ നല്ലതിനായി പ്രയോജനപ്പെടുത്താനും അതിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. "ഞാന്‍ ജാനകിയമ്മയോട് സംസാരിച്ചിരുന്നു, അവര്‍ സുഖമായിരിക്കുന്നു. ദയവായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ. അവരെ ഒരുപാട് പേർ ആരാധിക്കുന്നു. അങ്ങനെയുള്ളവർക്ക് ഇത് ഹൃദയാഘാതം ഉണ്ടാക്കും. സാമൂഹ്യമാധ്യമങ്ങള്‍ നല്ലത് പങ്കുവയ്ക്കാന്‍ ഉപയോഗിക്കു, എല്ലാവര്‍ക്കും നല്ലത് വരട്ടെ" എസ്‌പിബി പറഞ്ഞു.
പ്രശസ്‌ത തെന്നിന്ത്യൻ ഗായകൻ എസ്. മനോയും ജാനകി ആരോഗ്യവതിയാണെന്ന് വ്യക്തമാക്കി വ്യാജപ്രചരണങ്ങൾക്കെതിരെ പ്രതികരിച്ചു. ജാനകി ഇപ്പോൾ മൈസൂരുവിൽ ഉണ്ടെന്നും എസ്. മനോ കൂട്ടിച്ചേർത്തു.