കേരളം

kerala

ETV Bharat / sitara

എസ്‌.പി.ബി വെന്‍റിലേറ്ററിൽ തുടരുന്നു; ആരോഗ്യനിലയിൽ മാറ്റമില്ല - singer covid chennai

എസ്‌.പി ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുകയാണെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം സൂഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

എസ്‌.പി.ബി  സംഗീതജ്ഞൻ എസ്‌.പി ബാലസുബ്രഹ്മണ്യം  വെന്‍റിലേറ്റർ  എംജിഎം ആശുപത്രി അധികൃതർ  ഗായകൻ എസ്‌.പി ബാലസുബ്രഹ്മണ്യം  SPB continues to be on life support  SP balasubrahmanyam  singer covid chennai  corona tamil play back singer
എസ്‌.പി.ബി വെന്‍റിലേറ്ററിൽ തുടരുന്നു

By

Published : Aug 15, 2020, 4:50 PM IST

Updated : Aug 15, 2020, 5:56 PM IST

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്‌.പി ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു. എസ്‌.പി.ബിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നും ഡോക്‌ടർമാർ അദ്ദേഹത്തിനെ സൂഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഈ മാസം അഞ്ചിനാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഗായകൻ എസ്‌.പി ബാലസുബ്രഹ്മണ്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. താൻ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും എസ്‌.പി.ബി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Last Updated : Aug 15, 2020, 5:56 PM IST

ABOUT THE AUTHOR

...view details