എസ്.പി.ബിയുടെ സുഖപ്രാപ്തിക്കായി ഇന്ന് കൂട്ടപ്രാര്‍ഥന - SPB continues to be critical
ഇളയരാജ, എ.ആര്‍ റഹ്മാന്, രജനികാന്ത്, കമല്‍ഹാസന്‍, വൈരമുത്തു, നടീനടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ലക്ഷക്കണക്കിന് എസ്.പി.ബി ആരാധകരും അതാതിടങ്ങളില്‍ കൂട്ടപ്രാര്‍ഥനയില്‍ പങ്കുചേരും
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്. അദ്ദേഹം ഗുരുതരവാസ്ഥയിലാണെന്ന് അറിഞ്ഞത് മുതല്‍ പ്രാര്‍ഥനകളില്‍ മുഴുകിയിരിക്കുകയാണ് സംഗീതപ്രേമികളും സിനിമാലോകവും. ഇപ്പോള്‍ എസ്.പി.ബിയുടെ പെട്ടന്നുള്ള സുഖപ്രാപ്തിക്കായി കൂട്ടപ്രാര്‍ഥന സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിനിമാലോകം. വ്യാഴാഴ്ച വൈകീട്ട് ആറിന് കൂട്ടപ്രാര്‍ഥനയുടെ ഭാഗമായി എസ്.പി.ബിയുടെ പാട്ടുകള്‍ വെക്കാനാണ് ആഹ്വാനം. സംവിധായകന്‍ ഭാരതിരാജയുടേതാണ് അഭ്യര്‍ഥന. ഇളയരാജ, എ.ആര്‍ റഹ്മാന്, രജനികാന്ത്, കമല്‍ഹാസന്‍, വൈരമുത്തു, നടീനടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ലക്ഷക്കണക്കിന് എസ്.പി.ബി ആരാധകരും അതതിടങ്ങളില്‍ കൂട്ടപ്രാര്‍ഥനയില്‍ പങ്കുചേരും. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.