ചെന്നൈ: പ്രശസ്‌ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്‌കാരം ഇന്ന് 11 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടത്തും. തിരുവള്ളൂരിലെ താമരൈപാക്കത്തിലെ ഫാം ഹൗസിൽ എസ്.പി.ബിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്ഥാന ബഹുമതികളോടെ ഫാം ഹൗസിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക.
എസ്.പി.ബിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടത്തും - ഫാം ഹൗസിൽ സംസ്കാരം
സംസ്ഥാന ബഹുമതികളോടെ ഇന്ന് രാവിലെ 11 മണിക്ക് ഫാം ഹൗസിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക
എസ്.പി.ബിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടത്തും
ഓഗസ്റ്റ് അഞ്ചിനാണ് എസ്‌പിബിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ച എക്‌മോയുടെ സഹായം നൽകിയിരുന്നു. എന്നാൽ, പ്രാർത്ഥനകൾ വിഫലമാക്കി കഴിഞ്ഞ ദിവസം താരം വിടവാങ്ങി. 40,000ലധികം ഗാനങ്ങൾ ആലപിക്കുകയും 72ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും സൂപ്പർതാരങ്ങൾക്കടക്കം ശബ്‌ദം നൽകുകയും ചെയ്‌ത കലാകാരന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് സംഗീതലോകം.