തെലങ്കാനക്ക് പ്രളയ സഹായവുമായി ദക്ഷിണേന്ത്യന്‍ താരങ്ങള്‍ - തെലങ്കാന പ്രളയം
ഒരുകോടിയിലേറെ രൂപയാണ് നടന്‍ പ്രഭാസ് ദുരിതാശ്വാസm നിധിയിലേക്ക് നല്‍കിയത്. നാഗാര്‍ജുന അക്കിനേനി 50 ലക്ഷം രൂപയും രവി തേജ പത്ത് ലക്ഷം രൂപയുമാണ് സഹായം നല്‍കിയത്
![തെലങ്കാനക്ക് പ്രളയ സഹായവുമായി ദക്ഷിണേന്ത്യന്‍ താരങ്ങള്‍ southern film industry announced donations for Telangana after it got badly hit by floods southern film industry announced donations for Telangana തെലുങ്കാനക്ക് പ്രളയ സഹായവുമായി സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ തെലങ്കാനക്ക് പ്രളയ സഹായം തെലങ്കാന പ്രളയം Telangana flood](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9273033-588-9273033-1603367355760.jpg)
ഹൈദരാബാദ്: കനത്ത മഴയില്‍ വലിയ നാശനഷ്ടമുണ്ടായ തെലങ്കാനയുടെ അതിജീവനത്തിനായി സഹായം നല്‍കി ദക്ഷിണേന്ത്യന്‍ താരങ്ങള്‍. നടന്‍ പ്രഭാസ്, നാഗാര്‍ജുന അക്കിനേനി, രവി തേജ എന്നീ താരങ്ങളാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സഹായം നല്‍കിയത്. ഒരുകോടിയിലേറെ രൂപയാണ് നടന്‍ പ്രഭാസ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. നാഗാര്‍ജുന അക്കിനേനി 50 ലക്ഷം രൂപയും രവി തേജ പത്ത് ലക്ഷം രൂപയുമാണ് സഹായം നല്‍കിയത്. സൗത്ത് ഇന്ത്യന്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മഹേഷ് ബാബു, ജൂനിയര്‍ എൻടിആര്‍ എന്നിവരും ധനസഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 37000ത്തിലധികം പേരാണ് താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ ഭീതിയില്‍ കഴിയുന്നത്.