തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രണയജോഡികളാണ് സംവിധായകന്‍ വിഘ്നേഷും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണ്. ഒരുമിച്ചുള്ള യാത്രകളുടെയും ആഘോഷങ്ങളുടെയും എല്ലാ വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് ഇരുവരും. ഇപ്പോള്‍ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ്. താരസുന്ദരി നയന്‍സിന്‍റെ പിറന്നാളാഘോഷവും അമേരിക്കയില്‍ തന്നെയായിരുന്നു. നവംബർ 18നായിരുന്നു തെന്നിന്ത്യൻ താരറാണി തന്‍റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്.
വിക്കിക്ക് മുന്നില്‍ കുസൃതികാട്ടി നയന്‍സ് - സംവിധായകന്‍ വിഘ്നേഷ് ശിവന്‍
അമേരിക്കയില്‍ അവധി ആഘോഷിക്കുന്ന തെന്നിന്ത്യന്‍ സുന്ദരി നയന്‍താര അടുത്തിടെ നടത്തിയ പാര്‍ട്ടിക്കിടെ പകര്‍ത്തിയ സുന്ദര നിമിഷങ്ങളാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്
നയന്‍താര
പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ സുഹൃത്തുക്കള്‍ക്കും വിക്കിക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളും ഫോട്ടോകളും പങ്കുവെച്ചിരിക്കുകയാണ് താരം. അവധി ആഘോഷങ്ങൾക്കിടെ നടന്ന പാർട്ടിയുടെ വീഡിയോയാണ് നയന്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നയൻതാര മജീഷ്യനെപ്പോലെ മാജിക് ചെയ്യാൻ ശ്രമിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം കുസൃതി കാട്ടി ചിരി പടർത്തുന്നതും കാണാം. നിമിഷനേരം കൊണ്ട് ആരാധകര്‍ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.