കേരളം

kerala

ETV Bharat / sitara

നടി നമിത ബിജെപിയില്‍ ചേര്‍ന്നു - South Indian Actress Namitha

ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപി അംഗത്വം സ്വീകരിച്ചത്

നടി നമിത ബിജെപിയില്‍ ചേര്‍ന്നു  South Indian Actress Namitha Joins BJP  നടി നമിത  South Indian Actress Namitha  ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നന്ദ
നടി നമിത ബിജെപിയില്‍ ചേര്‍ന്നു

By

Published : Dec 1, 2019, 3:11 PM IST

തെന്നിന്ത്യന്‍ നടിയും മോഡലുമായ നമിത ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപി അംഗത്വം സ്വീകരിച്ചത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം അംഗത്വമെടുക്കാന്‍ എത്തിയത്.

2016 ൽ എ.ഐ.ഡി.എംകെയിൽ നമിത അംഗത്വം സ്വീകരിച്ചിരുന്നു. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു താരം എ.ഐ.ഡി.എം.കെയിൽ ചേർന്നത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ നമിത വേഷമിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനാണ് നമിത അവസാനമായി അഭിനയിച്ച മലയാള ചിത്രം.

ABOUT THE AUTHOR

...view details