പിപിഇ കിറ്റ് ധരിച്ച് മീന ദൃശ്യം 2 സെറ്റിലേക്ക് - actress meena latest instagram post
ഏഴ് മാസത്തിന് ശേഷമുള്ളതാണ് ഈ യാത്രയെന്നും, ആളനക്കമില്ലാത്ത വിമാനത്താവളം കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും മീന കുറിച്ചു. ദൃശ്യത്തിന്‍റെ ആദ്യഭാഗത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യ റാണി എന്ന കഥാപാത്രത്തെയായിരുന്നു മീന അവതരിപ്പിച്ചത്.
![പിപിഇ കിറ്റ് ധരിച്ച് മീന ദൃശ്യം 2 സെറ്റിലേക്ക് south indian actress meena latest instagram post മീന ദൃശ്യം 2ന്‍റെ സെറ്റിലേക്ക് നടി മീന ദൃശ്യം 2 actress meena latest instagram post actress meena news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8996604-153-8996604-1601468111308.jpg)
സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ദൃശ്യം 2 അണിയറയില്‍ ഒരുങ്ങുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ ദൃശ്യം 2ന്‍റെ ഭാഗമായത്. ഇപ്പോള്‍ മീനയും ചെന്നൈയില്‍ നിന്നും കേരളത്തില്‍ എത്തിയിരിക്കുകയാണ് ദൃശ്യത്തിന്‍റെ ഭാഗമാകാന്‍. പിപിഇ കിറ്റ് ധരിച്ച് യാത്രക്കായി ഒരുങ്ങി നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ നടി മീന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'സ്പേസിലേക്ക് പോകുന്ന പ്രതീതി, യുദ്ധത്തിന് പോകുകയാണോ എന്ന് സംശയിക്കുന്നു, ഇതുവരെ ധരിച്ചതില്‍ വെച്ച് ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം, ചൂടും ഭാരവും കൂടുതലാണ്. എസിയില്‍ ഇരിക്കുകയാണെങ്കില്‍ പോലും വിയര്‍ത്ത് കുളിക്കും. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്‍റെ സല്യൂട്ട്. ഈ വസ്ത്രത്തിന്‍റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല' മീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏഴ് മാസത്തിന് ശേഷമുള്ളതാണ് ഈ യാത്രയെന്നും, ആളനക്കമില്ലാത്ത വിമാനത്താവളം കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും മീന കുറിച്ചു. ദൃശ്യത്തിന്‍റെ ആദ്യഭാഗത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യ റാണി എന്ന കഥാപാത്രത്തെയായിരുന്നു മീന അവതരിപ്പിച്ചത്. കഥാപാത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. സസ്പെന്‍സ് ത്രില്ലര്‍ മൂഡിലൊരുക്കിയ ദൃശ്യത്തിന്‍റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നതിനാല്‍ രണ്ടാം ഭാഗത്തിനായും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.