റാണക്ക് കൂട്ടായി മിഹിക - rana daggubati wedding news
തെലുങ്ക്-മാര്‍വാഡി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയില്‍ മുപ്പതില്‍ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം
തെന്നിന്ത്യന്‍ താരം റാണാ ദഗുബാട്ടി വിവാഹിതനായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരി മിഹിക ബജാജാണ് വധു. 'ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ' എന്ന പേരില്‍ ഒരു ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ഷോറൂം നടത്തുകയാണ് മിഹിക. ഒപ്പം വെഡിങ് പ്ലാനിങും ഇവന്‍റുകളുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്‍റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുധദാരിയാണ് മിഹിക. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയ റാണ, നായകനെപോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. തെലുങ്ക്-മാര്‍വാഡി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയില്‍ മുപ്പതില്‍ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കൊവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചാണ് വിവാഹം നടന്നത്. സാമന്ത, അല്ലു അര്‍ജുന്‍, വെങ്കിടേഷ്, നാഗചൈതന്യ തുടങ്ങിയെ സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ നിന്നുള്ള ദമ്പതികളുടെ ഫോട്ടോകള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു.