കേരളം

kerala

ETV Bharat / sitara

39 വർഷത്തെ അതിരുകളില്ലാത്ത അവരുടെ സ്‌നേഹം: ആശംസയറിയിച്ച് മകൾ സൗന്ദര്യ രജനീകാന്ത് - രജനികാന്തിന്‍റെ 39-ാം വിവാഹ വാർഷികം

രജനി- ലത ദമ്പതികൾ ഒരുമിച്ച് ക്യാമറക്ക് പോസ് ചെയ്യുന്ന പഴയകാല ചിത്രമാണ് രജനീകാന്തിന്‍റെ വിവാഹ വാർഷിക ദിനത്തിൽ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് പങ്കുവെച്ചത്.

SOUNDARYA RAJINIKANTH  Soundarya Rajinikanth  Rajinikanth and Latha  Rajinikanth and Latha wedding anniversary  Rajinikanth wedding anniversary  Rajinikanth 39th wedding day  Rajinikanth wife  Rajinikanth old photo  39 വിവാഹ വാർഷിക ദിനം  സൗന്ദര്യ രജനീകാന്ത്  രജനീകാന്ത്  ലത രജനീകാന്ത്  രജനികാന്തിന്‍റെ 39-ാം വിവാഹ വാർഷികം
രജനി- ലത ദമ്പതികൾ

By

Published : Feb 26, 2020, 7:53 PM IST

സ്‌നേഹത്തിന് കാലത്തിന്‍റെ അതിരുകളില്ല. സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ 39-ാം വിവാഹ വാർഷിക ദിനത്തിൽ മകളും സിനിമാ സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് അച്ഛന്‍റെയും അമ്മയുടെയും പഴയകാല ചിത്രം പങ്കുവെച്ചു. അധികമാരും കണ്ടിട്ടില്ലാത്ത സൂപ്പർ താരത്തിന്‍റെയും ഭാര്യയുടെയും ഈ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. ഇരുവരും ക്യാമറക്ക് പോസ് ചെയ്യുന്ന ഫോട്ടോയാണ് മകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

"അതിരുകളില്ലാതെ ലവ് ലവ് ലവ് യൂ അമ്മാ & അപ്പാ. സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ," എൺപതുകളിലെ ചിത്രമെന്ന് തോന്നിപ്പിക്കുന്ന രജനി- ലത ദമ്പതികളുടെ ചിത്രത്തിനൊപ്പം സൗന്ദര്യ കുറിച്ചു. 1981ലാണ് സൂപ്പർസ്റ്റാറും ലതയുമായുള്ള വിവാഹം നടന്നത്. ഐശ്വര്യ ധനുഷ്, സൗന്ദര്യ രജനീകാന്ത് എന്നിവരാണ് മക്കൾ.

ABOUT THE AUTHOR

...view details