കൊവിഡ് ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായി സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ സൂര്യയും കുടുംബവും നടന്‍ അജിത്തും തമിഴ്‌നാട്ടിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് പണം നല്‍കിയിരുന്നു. ഇപ്പോള്‍ സൗന്ദര്യ രജനികാന്തും കുടുംബവും ഇതില്‍ പങ്കാളികളായിരിക്കുകയാണ്.
ഒരു കോടി രൂപയാണ് സൗന്ദര്യയും കുടുംബവും പബ്ലിക് റിലീഫ് ഫണ്ടിലേക്ക് നല്‍കിയത്. സൗന്ദര്യ ഭര്‍ത്താവ് വിശാഖനും സഹോദരിക്കും ഭര്‍ത്താവിന്‍റെ അച്ഛന്‍ എസ്.എസ് വനഗാമുടിക്കും ഒപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അപെക്‌സ് ലബോറട്ടറിയുടെ പേരിലാണ് സംഭാവന. സൗന്ദര്യയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ട്വീറ്റ് പങ്കുവെച്ചത്.