കേരളം

kerala

ETV Bharat / sitara

തലയിൽ നിന്ന് അടക്ക എടുത്ത് സൗബിൻ മാജിക്; അമ്പരന്ന് ജാഫർ ഇടുക്കി - Jaffer Idukki

ജിന്നിന്‍റെ ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിൽ സൗബിൻ ഷാഹിർ കാണിച്ച മാജിക് കണ്ട് ജാഫർ ഇടുക്കി അമ്പരക്കുന്നതും വീഡിയോയിൽ കാണാം.

ജാഫർ ഇടുക്കി  തലയിൽ നിന്ന് അടക്ക എടുത്ത് സൗബിൻ മാജിക്  സൗബിൻ മാജിക്  സൗബിൻ ഷാഹിർ  ജിന്ന് സിനിമ  ജാഫർ ഇടുക്കി  Soubin shahir play a magic  shooting location of Jinnu  Jaffer Idukki  Soubin Shahir
തലയിൽ നിന്ന് അടക്ക എടുത്ത് സൗബിൻ മാജിക്

By

Published : Jan 1, 2020, 4:25 PM IST

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൗബിൻ ഷാഹിർ കാണിച്ച മാജിക് വൈറലാകുകയാണ്. സിദ്ധാര്‍ത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജിന്നിന്‍റെ ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിലായിരുന്നു സൗബിന്‍റെ മാജിക്. കൂട്ടത്തിലുള്ളയാളുടെ തലയിൽ നിന്നും അടക്കയെടുക്കുന്നതും അത് ചവക്കുന്നതുമൊക്കെ കണ്ട് ജാഫര്‍ ഇടുക്കി അമ്പരക്കുന്നതും വീഡിയോയിൽ കാണാം.

#അടക്ക എന്ന ഹാഷ്‌ടാഗോടെ സൗബിൻ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സൗബിനും ജാഫര്‍ ഇടുക്കിയും ഒന്നിക്കുന്ന ജിന്നിന്‍റെ തിരക്കഥ രാജേഷ് ഗോപിനാഥനാണ്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ABOUT THE AUTHOR

...view details