കേരളം

kerala

ETV Bharat / sitara

കൊവിഡ് പ്രതിരോധത്തിനായി സംഭാവന നല്‍കി നടന്‍ സൂരിയും മക്കളും - Soori news

10 ലക്ഷം രൂപ സൂരി നല്‍കിയപ്പോള്‍ 25,000 രൂപ മക്കളായ ഷര്‍വണ്‍, വെണ്ണില എന്നിവരുടെ പേരിലാണ് നല്‍കിയത്.

കൊവിഡ് പ്രതിരോധത്തിനായി 1025000 സംഭാവന നല്‍കി നടന്‍ സൂരിയും മക്കളും  Soori and his children donate for COVID 19 relief  നടന്‍ സൂരി വാര്‍ത്തകള്‍  നടന്‍ സൂരി സിനിമകള്‍  സൂരി മക്കള്‍  Soori and his children  Soori news  Soori films
കൊവിഡ് പ്രതിരോധത്തിനായി 1025000 സംഭാവന നല്‍കി നടന്‍ സൂരിയും മക്കളും

By

Published : Jun 7, 2021, 10:58 PM IST

കൊവിഡ് പ്രതിസന്ധി മറികടക്കാനും ഓക്‌സിജന്‍ ലഭ്യമാക്കാനുമായി തമിഴ് സിനിമ താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. അജിത്ത്, രജനികാന്ത്, സൗന്ദര്യ രജനികാന്ത്, സൂര്യ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരാണ് സംഭാവന നല്‍കിയ പ്രമുഖര്‍.

ഇപ്പോള്‍ ഹാസ്യതാരം സൂരിയും മക്കളും കൊവിഡ് പ്രതിരോധത്തിനായി തങ്ങളുടെ വിഹിതം സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. 10,25,000 രൂപയാണ് സൂരിയും മക്കളും ചേര്‍ന്ന് നല്‍കിയത്. എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് തുക കൈമാറിയത്.

10 ലക്ഷം രൂപ സൂരി സ്വന്തം പേരില്‍ നല്‍കി. 25000 രൂപ മക്കളായ ഷര്‍വണ്‍, വെണ്ണില എന്നിവരുടെ പേരിലും നല്‍കി. ഇവര്‍ വര്‍ഷങ്ങളായി ചേര്‍ത്തുവച്ച പൈസയായിരുന്നു ഇത്. കുട്ടികളുടെ തീരുമാനത്തെ സൈബര്‍ലോകം കയ്യടികളോടെയാണ് സ്വീകരിച്ചത്.

Also read:നിര്‍മാതാവും കാസ്റ്റിങ് ഡയറക്ടറുമായ സെഹര്‍ അലി ലത്തീഫ് അന്തരിച്ചു

വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജില്ല എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ സൂരി അവതരിപ്പിച്ചിരുന്നു. ഇന്ന് തമിഴിലെ മികച്ച ഹാസ്യനടന്‍മാരില്‍ ഒരാള്‍ മാത്രമല്ല മികച്ച സ്വഭാവ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. റമ്മി, മാന്‍ കരാട്ടെ, പൂജൈ, നമ്മ വീട്ടുപിള്ളെ എന്നിവയാണ് സൂരിയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.

ABOUT THE AUTHOR

...view details