കേരളം

kerala

ETV Bharat / sitara

മാരന്‍-ബൊമ്മി റൊമാന്‍സ്, 'വെയ്യോം സില്ലി' വീഡിയോ എത്തി - നടന്‍ സൂര്യ

ജി.വി പ്രകാശ്‌കുമാര്‍ ഈണമിട്ട 'വെയ്യോം സില്ലി' ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ ഹരീഷ് ശിവരാമകൃഷ്ണനാണ്. വിവേകിന്‍റെതാണ് വരികള്‍

Soorarai Pottru Veyyon Silli Video Suriya G.V. Prakash Kumar Sudha Kongara  മാരന്‍-ബൊമ്മി റൊമാന്‍സ്, 'വെയ്യോം സില്ലി' വീഡിയോ എത്തി  'വെയ്യോം സില്ലി' വീഡിയോ എത്തി  Soorarai Pottru Veyyon Silli Video  G V Prakash Kumar Sudha Kongara  അപര്‍ണ ബാലമുരളി  നടന്‍ സൂര്യ  ഹരീഷ് ശിവരാമകൃഷ്ണന്‍
മാരന്‍-ബൊമ്മി റൊമാന്‍സ്, 'വെയ്യോം സില്ലി' വീഡിയോ എത്തി

By

Published : Nov 15, 2020, 12:23 PM IST

അടുത്തിടെ റിലീസിനെത്തിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് പ്രേക്ഷകര്‍ വിലയിരുത്തുകയും കണ്ടവര്‍ വീണ്ടും കാണുകയും ചെയ്യുന്ന, സോഷ്യല്‍മീഡിയയിലടക്കം ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിനിമകളില്‍ ഒന്നാണ് സൂരരൈ പോട്ര്. സൂര്യ-അപര്‍ണ ബാലമുരളി കോമ്പിനേഷനില്‍ അതിമനോഹരമായാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രത്തിനും ഇപ്പോള്‍ ആരാധകരുണ്ട്. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച ചിത്രത്തിലെ റൊമാന്‍റിക് സോങ് 'വെയ്യോം സില്ലി'യുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

ആരും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരത്തില്‍ വ്യത്യസ്തമായാണ് വെയ്യോം സില്ലി അണിയിച്ചൊരുക്കിയിരിക്കുന്നത്. ജി.വി പ്രകാശ്‌കുമാര്‍ ഈണമിട്ട 'വെയ്യോം സില്ലി' ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ ഹരീഷ് ശിവരാമകൃഷ്ണനാണ്. വിവേകിന്‍റെതാണ് വരികള്‍. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. 2ഡി എന്‍റര്‍ടെയ്‌മെന്‍റ്സും സീഖ്യാ എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുധ കൊങരയാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാധവന്‍ പ്രധാനവേഷത്തിലെത്തിയ ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സംവിധായികയാണ് സുധ കൊങ്ങര.

ABOUT THE AUTHOR

...view details