ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ് നടന്‍ സൂര്യയുടെ സൂരരൈ പോട്ര് റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമില്‍ നവംബര്‍ 12ന് സ്ട്രീമിങ് ആരംഭിക്കുന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.
സൂര്യയുടെ മാരന്‍ വേറെ ലെവല്‍... സൂരരൈ പോട്ര് ട്രെയിലര്‍ എത്തി - Amazon Original Movie
മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും ഡെക്കാൻ എയർലൈൻസിന്‍റെ സ്ഥാപകനുമായ ക്യാപ്റ്റൻ ഗോപിനാഥിന്‍റെ ജീവിതകഥയാണ് സുധാ കൊങര സംവിധാനം ചെയ്‌ത സൂരരൈ പോട്ര് പറയുന്നത്
ഇന്ത്യൻ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥനും ഡെക്കാൻ എയർലൈൻസിന്‍റെ സ്ഥാപകനുമായ ക്യാപ്റ്റൻ ഗോപിനാഥിന്‍റെ ജീവിതകഥയാണ് സുധാ കൊങര സംവിധാനം ചെയ്‌ത സൂരരൈ പോട്ര് പറയുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്നതും, കാത്തിരിപ്പ് വെറുതെയാകില്ല എന്ന് സിനിമാപ്രേമികളെ തോന്നിപ്പിക്കുന്നതുമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലര്‍.
അപർണ ബാലമുരളി, ഉർവശി, സമ്പത് രാജ്, കരുണാസ്, മോഹൻ ബാബു, ജാക്കി ഷെറോഫ്, അച്യുത് കുമാർ, വിവേക് പ്രസന്ന എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സൂര്യയുടെ ടു ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്സും ശിക്യ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജി.വി പ്രകാശ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പലകാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നാല് ലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ യുട്യൂബില്‍ മാത്രം കണ്ടുകഴിഞ്ഞു.