കഴിഞ്ഞ വർഷം ഒടിടി റിലീസിനെത്തിയ സൂര്യയുടെ സൂരരൈ പോട്ര് ഓസ്കറിലേക്ക്. സുധാ കൊങ്ങര സംവിധാനം ചെയ്ത തമിഴ് ചിത്രം ഓസ്‌കറിൽ പൊതുവിഭാഗത്തിലാണ് മത്സരിക്കുന്നത്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളിലാണ് അക്കാദമി പുരസ്‌കാരത്തിലേക്ക് സൂരരൈ പോട്രും മത്സരിക്കുന്നത്. ചിത്രം ഇന്ന് മുതൽ അക്കാദമി സ്ക്രീനിങ് റൂമില്‍ പ്രദർശിപ്പിക്കും.
സൂരരൈ പോട്ര് ഓസ്‌കറിലേക്ക് - oscar surya film news
മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളിൽ സൂരരൈ പോട്ര് ഓസ്കറിൽ മത്സരിക്കും
സൂരരൈ പോട്രിന്‍റെ നിർമാതാക്കളായ 2ഡി എന്‍റർടെയ്‌ൻമെന്‍റിന്‍റെ സിഇഒ രാജശേഖർ പാണ്ഡ്യനാണ് അക്കാദമി പുരസ്‌കാരത്തിലേക്ക് സൂരരൈ പോട്രും എത്തിയെന്ന വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. റിപ്പബ്ലിക് ദിനാശംസകൾ കുറിച്ചുകൊണ്ടാണ് സന്തോഷ വാർത്ത രാജശേഖർ പാണ്ഡ്യൻ പങ്കുവെച്ചത്.
മുൻ എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതം ആസ്‌പദമാക്കി ഒരുക്കിയ സൂരരൈ പോട്ര് ആമസോൺ പ്രൈമിൽ 2020 നവംബർ 22നാണ് റിലീസ് ചെയ്‌തത്. 93-ാമത് ഓസ്‌കർ ചടങ്ങിൽ സൂര്യ, അപർണ ബാലമുരളി, സുധാ കൊങ്ങര, ജി.വി പ്രകാശ് കുമാർ എന്നിവർക്കും ലോകോത്തര അംഗീകാരം ലഭിക്കുമെന്നാണ് തമിഴകത്തിന്‍റെ പ്രതീക്ഷ. ചിത്രം 78-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്‌കാരത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.