ഗായകന്‍ സൂരജ് സന്തോഷിന്‍റെ 'ആലായാൽ തറ വേണോ' എന്ന ഗാനം ശ്രദ്ധനേടുന്നു. നമ്മുടെ നാട്ടിലെ വ്യവസ്ഥകൾ മാറ്റി പൊളിച്ചെഴുതണം, ചിന്തകൾ മാറ്റണം, മാറാനുള്ളതാണ് എന്ന തിരിച്ചറിവ് പകര്‍ന്ന് തരുന്ന തരത്തില്‍ വരികളില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സൂരജ് സന്തോഷ് ഈ മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എന്നും മലയാളികള്‍ കേള്‍ക്കുകയും പാടുകയും ചെയ്‌ത 'ആലായാല്‍ തറ വേണം' എന്ന നാടന്‍ പാട്ടാണ് സൂരജ് പൊളിച്ചെഴുതി മ്യൂസിക് വീഡിയോ ആക്കിയിരിക്കുന്നത്. കാവാലം നാരായണ പണിക്കരാണ് 'ആലായാല്‍ തറ വേണം' എന്ന നാടന്‍ പാട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത്. 'നാമെല്ലാവരും കേട്ട് വളര്‍ന്ന ഒരു നിരുപദ്രവകരമായ ഗാനമാണ് ആലയാല്‍ തറ വേണം. എന്നാല്‍ അതില്‍ പല തലത്തില്‍ തെറ്റായ നിരവധി കാര്യങ്ങളുണ്ട്. ശ്രുതി നമ്പൂതിരിയോടൊപ്പം ഞാന്‍ പഴയ ഗാനം പുനാരാവിഷ്‌ക്കരിക്കുകയാണ്. തലമുറകളിലൂടെ അന്ധമായി കൈമാറിയ എല്ലാ സ്റ്റീരിയോടൈപ്പുകളെയും എല്ലാ സത്യത്തെയും ഞങ്ങള്‍ ചോദ്യം ചെയ്യുന്നു. പറയുന്നതെന്തും നിശബ്ദമായി സ്വീകരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ കലാപത്തിന്‍റെ വിത്ത് വിതയ്ക്കാം' എന്നാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടുകൊണ്ട് സൂരജ് കുറിച്ചത്.
'ആലായാല്‍ തറ വേണോ...?' ഒരു പൊളിച്ചെഴുത്ത് - ഗായകന്‍ സൂരജ്
'ആലായാല്‍ തറ വേണം' എന്ന നാടന്‍ പാട്ടാണ് ഗായകന്‍ സൂരജ് പൊളിച്ചെഴുതി മ്യൂസിക് വീഡിയോ ആക്കിയിരിക്കുന്നത്. കാവാലം നാരായണ പണിക്കരാണ് 'ആലായാല്‍ തറ വേണം' എന്ന നാടന്‍ പാട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത്
!['ആലായാല്‍ തറ വേണോ...?' ഒരു പൊളിച്ചെഴുത്ത് Sooraj Santhosh Aalayal Thara Veno Official Music Video Sooraj Santhosh Aalayal Thara Veno Aalayal Thara Veno Official Music Video ഗായകന്‍ സൂരജ് കാവാലം നാരായണ പണിക്കര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9225606-513-9225606-1603038040559.jpg)
'ആലായാല്‍ തറ വേണോ...?' ഒന്ന് മാറ്റിപാടി നോക്കിയാലോ...?
നേരത്തെ മസാല കോഫി ബാന്‍റ് ആലായാല്‍ തറ വേണം എന്ന ഗാനം റീ മാസ്റ്റര്‍ ചെയ്‌ത് പുറത്ത് ഇറക്കിയിരുന്നു. സൂരജ് തന്നെയായിരുന്നു അന്ന് ഗാനം ആലപിച്ചതും. പിന്നീട് സോളോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലും ഗാനം ഉപയോഗിച്ചു. 'നാടിന്‍റെ അനീതിക്കെതിരെയുള്ള കലകൊണ്ടുള്ള പോരാട്ടം' എന്നാണ് വീഡിയോ കണ്ടവര്‍ കുറിച്ചത്. വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.