കേരളം

kerala

ETV Bharat / sitara

സോനം കപൂറിന്‍റെ 'ബ്ലൈൻഡി'ന് പാക്ക് അപ്പ് - ബ്ലൈൻഡിന് പാക്ക് അപ്പ് വാർത്ത

സ്കോട്ട്ലൻഡിൽ 39 ദിവസത്തെ ഷൂട്ടിന് ശേഷം ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി.

blind wraps up news  blind wraps sonam kapoor news  sonam kapoor crime thriller news  ബ്ലൈൻഡിന് പാക്ക് അപ്പ് വാർത്ത  സോനം കപൂർ ബ്ലൈൻഡ് ചിത്രീകരണം വാർത്ത
സോനം കപൂറിന്‍റെ ബ്ലൈൻഡിന് പാക്ക് അപ്പ്

By

Published : Feb 13, 2021, 10:16 PM IST

ബോളിവുഡ് നടി സോനം കപൂര്‍ അഹൂജ നായികയാകുന്ന ബ്ലൈന്‍ഡിന്‍റെ ചിത്രീകരണം പൂർത്തിയായി. ക്രൈം ത്രില്ലറായി ഒരുക്കുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് ഷോം മഖീജയാണ്. സ്കോട്ട്ലൻഡിൽ 39 ദിവസത്തെ ഷൂട്ടിന് ശേഷമാണ് നിർമാണം പൂർത്തിയാക്കിയത്. കൊറിയന്‍ ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ബ്ലൈൻഡിൽ സോനം കപൂറിനൊപ്പം വിനയ് പതക്, പുരാബ് കോഹ്‍ലി, ലില്ലറ്റ് ദുബേ എന്നിവരും മുഖ്യവേഷങ്ങൾ ചെയ്യുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്‍റെ ലോക്കേഷൻ സ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് ചിത്രീകരണം പൂർത്തിയായ സന്തോഷം അണിയറപ്രവർത്തകർ പങ്കുവെച്ചത്. ഒപ്പം ബ്ലൈൻഡ് പാക്ക് അപ്പ് ആയെന്ന് കുറിച്ചുകൊണ്ട് സോനം കപൂറും വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

സുജോയ് ഘോഷ്, അവിഷേക് ഘോഷ്, മനീഷ, പ്രിൻസ് നാഹർ, സച്ചിൻ നാഹർ എന്നിവർ ചേർന്നാണ് ബ്ലൈൻഡ് നിർമിക്കുന്നത്. ഈ വർഷമവസാനം ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details