പ്രണവ് മോഹന്‍ലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് രാവിലെ 10 മണിക്ക് പുറത്തുവിട്ടിരുന്നു. പോസ്റ്റർ റിലീസ് ചെയ്‌ത് മണിക്കൂറുകൾ പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഹൃദയത്തിന്‍റെ പുതിയ പോസ്റ്റർ നിറയുകയാണ്.
പ്രണവിന്‍റെ ഹൃദയം ലുക്ക് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പരാമർശിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാവുന്നത്. ചിത്രം എന്ന സിനിമയില്‍ മോഹന്‍ലാല്‍ കാമറയുമായി നില്‍ക്കുന്ന ഫോട്ടോയുമായി താരതമ്യം ചെയ്‌താണ് പ്രണവിന്‍റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത്.