കേരളം

kerala

ETV Bharat / sitara

നകുലനും ഗംഗയും ഒന്നിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം ഒക്ടോബറില്‍ തുടങ്ങും - വര്‍ഷങ്ങള്‍ക്ക് ശേഷം നകുലനും ഗംഗയും ഒന്നിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം ഒക്ടോബറില്‍ തുടങ്ങും

2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം നകുലനും ഗംഗയും ഒന്നിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം ഒക്ടോബറില്‍ തുടങ്ങും

By

Published : Sep 15, 2019, 9:51 PM IST

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിക്കുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. 80കളിലെയും 90 കളിലെയും പ്രിയതാരങ്ങള്‍ യുവതലമുറയ്ക്കൊപ്പം ചേരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.

അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ശോഭനയും കല്യാണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ചെന്നൈയാണ്. കുറുപ്പ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ദുല്‍ഖര്‍ അനൂപ് സത്യന്‍ ചിത്രത്തിലേക്കെത്തും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details