ശിവകാർത്തികേയൻ ചിത്രം ഡോക്ടറിന്‍റെ റിലീസ് മാറ്റിവെച്ചു. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് സിനിമയുടെ റിലീസ് നീട്ടിയത്. ഈ മാസം 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ, ഏപ്രിൽ ആറിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ റിലീസ് മാറ്റിവെക്കുന്നതായി നിർമാതാക്കൾ പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.
തമിഴ്‌നാട് തെരഞ്ഞെടുപ്പ്; ശിവകാർത്തികേയന്‍റെ 'ഡോക്ടർ' റിലീസ് നീട്ടി - nelson dilipkumar doctor news
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഡോക്ടർ തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് റിലീസ് നീട്ടിവെച്ചത്.
![തമിഴ്‌നാട് തെരഞ്ഞെടുപ്പ്; ശിവകാർത്തികേയന്‍റെ 'ഡോക്ടർ' റിലീസ് നീട്ടി തമിഴ്‌നാട് തെരഞ്ഞെടുപ്പ് സിനിമ വാർത്ത ശിവകാർത്തികേയൻ ഡോക്ടർ റിലീസ് വാർത്ത ഡോക്ടർ റിലീസ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് വാർത്ത sivakarthikeyan's doctor film release news nelson dilipkumar doctor news doctor tamil nadu elections news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10939417-thumbnail-3x2-doctor.jpg)
ശിവകാർത്തികേയന്‍റെ ഡോക്ടർ റിലീസ് നീട്ടി
പുതിയ റിലീസ് തിയതി ഉടനെ അറിയിക്കുമെന്നും ഡോക്‌ടറിന്‍റെ ആദ്യ ദിവസം മുതൽ പ്രേക്ഷകർ നൽകിയ പിന്തുണക്ക് വളരെ നന്ദിയുണ്ടെന്നും നിർമാതാക്കൾ പറഞ്ഞു.
കൊലമാവ് കോകിലയിലൂടെ സുപരിചിതനായ നെൽസൺ ദിലീപ്കുമാറാണ് ഡോക്ടർ സംവിധാനം ചെയ്യുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയാകുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന തമിഴ് ചിത്രം അവയവക്കടത്തിനെയാണ് പ്രമേയമാക്കുന്നത്.