ശിവകാര്‍ത്തികേയന്‍- അനിരുദ്ധ് രവിചന്ദര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഗാനങ്ങളെല്ലാം എല്ലായിപ്പോഴും വലിയ ഹിറ്റുകള്‍ സൃഷ്ടിക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. ഇത്തവണയും അതില്‍ മാറ്റം വന്നിട്ടില്ല. ശിവകാര്‍ത്തികേയന്‍ സിനിമ ഡോക്ടറിനായി അനിരുദ്ധ് രവിചന്ദര്‍ ഈണം നല്‍കിയ സോ ബേബി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്‌ത് ഒരു ദിവസം പിന്നിടുമ്പോള്‍ 36 ലക്ഷം ആളുകളാണ് യുട്യൂബില്‍ മാത്രം ഈ ഗാനം കണ്ടത്. ശിവകാര്‍ത്തികേയനാണ് ഗാനത്തിന് വരികളെഴുതിയത്. അനിരുദ്ധും അനന്തകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് 36 ലക്ഷം കാഴ്ചക്കാരെ നേടി 'സോ ബേബി' ലിറിക്കല്‍ വീഡിയോ - ശിവകാര്‍ത്തികേയന്‍ ഡോക്ടര്‍ സിനിമ
അനിരുദ്ധ് സംഗീതം നല്‍കിയ ഗാനത്തിന് ശിവകാര്‍ത്തികേയനാണ് വരികളെഴുതിയത്. അനിരുദ്ധും അനന്തകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ സിനിമയിലെ ചെല്ലമ്മ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്‌തിരുന്നു. ഈ ഗാനവും യുട്യൂബില്‍ ട്രെന്‍റിങ് ആവുകയും വൈറലാവുകയും ചെയ്‌തിരുന്നു. ഡോക്ടര്‍ എന്ന സിനിമ കൊലമാവ് കോകിലയുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഡാര്‍ക്ക് കോമഡി ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായിക. ചെന്നൈയും ഗോവയുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. സമ്മര്‍ റിലീസായ സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. നേരത്തെ റിലീസ് തിയതി പ്രഖ്യാപിച്ച് കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററില്‍ രക്തം പുരണ്ട ഗ്ലൗസ് ധരിച്ച് സര്‍ജിക്കല്‍ ബ്ലേഡുമായി നില്‍ക്കുന്ന ശിവകാര്‍ത്തികേയനാണുള്ളത്. കെജെആര്‍ സ്റ്റുഡിയോസും ശിവവാര്‍ത്തികേയന്‍റെ നിര്‍മാണ കമ്പനിയും ചേര്‍ന്നാണ് ഡോക്ടര്‍ നിര്‍മിച്ചിരിക്കുന്നത്.