അനിരുദ്ധ് രവിചന്ദർ ഒരുക്കിയ "ചെല്ലമ്മ" ഗാനം തമിഴകത്ത് മാത്രമല്ല, കേരളത്തിലും വലിയ തരംഗം സൃഷ്‌ടിച്ചിരുന്നു. രാജ്യത്തെ ടിക് ടോക് നിരോധനത്തിന്‍റെ ചുവട് പിടിച്ച് വന്ന തമിഴ് ഗാനത്തിന്‍റെ രചന നടൻ ശിവകാർത്തികേയനായിരുന്നു. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്നാലപിച്ച ഗാനം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്‌ടർ എന്ന ചിത്രത്തിലേതാണ്.
'ഡോക്‌ടർ' ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്‌സിന് - sivakarthikeyan doctor film news
തിയേറ്റർ റിലീസിന് 45 ദിവസങ്ങൾക്കുള്ളിൽ ശിവകാർത്തികേയന്‍റെ ഡോക്‌ടർ എന്ന ചിത്രം നെറ്റ്ഫ്ലിക്‌സിൽ പ്രദർശനത്തിന് എത്തും
നയൻതാര ചിത്രം കൊലമാവ് കോകിലയിലൂടെ സുപരിചിതനായ നെൽസൺ സംവിധായകനാകുന്ന ഡോക്‌ടറുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയതോടെ തിയേറ്റർ റിലീസിന് 45 ദിവസങ്ങൾക്കുള്ളിൽ ഡോക്‌ടർ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
അവയവക്കടത്തിനെ പ്രമേയമാക്കി ഒരുക്കുന്ന തമിഴ് സിനിമയിൽ ശിവകാർത്തികേയൻ നായകനാകുമ്പോൾ, പ്രിയങ്ക അരുള്‍ മോഹന്‍, വിനയ്, യോഗി ബാബു, ഇലവരസു, അര്‍ച്ചന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അടുത്ത വർഷം സമ്മർ റിലീസായി ശിവകാർത്തികേയൻ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.