തമിഴ് താരം ശിവകാര്‍ത്തികേയന്‍റെ 35-ാം പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി താരത്തിന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ അയലാനിലെ ആദ്യ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'വേറെ ലെവല്‍ സാഗോ' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ സംഗീത വിസ്‌മയം എ.ആര്‍ റഹ്മാനാണ്. വിവേകാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. എ.ആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ലിറിക്കല്‍ വീഡിയോ പുറത്തുവരുന്നതിന്‍റെ ആഘോഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തുടങ്ങിയിരുന്നു. ഒരു സ്പെഷ്യല്‍ പോസ്റ്റും ലിറിക്കല്‍ വീഡിയോ റിലീസിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. സിനിമയുടെ തുടക്കഗാനമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
ശിവകാര്‍ത്തികേയന്‍ സിനിമയില്‍ ഗാനം ആലപിച്ച് എ.ആര്‍ റഹ്മാന്‍ - Sivakarthikeyan Ayalaan movie
'വേറെ ലെവല്‍ സാഗോ' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ സംഗീത വിസ്‌മയം എ.ആര്‍ റഹ്മാനാണ്. വിവേകാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. എ.ആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്
ശിവകാര്‍ത്തികേയന്‍ സിനിമയില്‍ ഗാനം ആലപിച്ച് എ.ആര്‍ റഹ്മാന്‍
ആദ്യമായാണ് ഒരു ശിവകാര്‍ത്തികേയന്‍ സിനിമക്കായി എ.ആര്‍ റഹ്മാന്‍ ഒരു ഗാനത്തിന് സംഗീതം നല്‍കുന്നതും പാടുന്നതും. രാകുല്‍ പ്രീതാണ് ചിത്രത്തില്‍ നായിക. യോഗി ബാബു, ഇഷ കോപ്പിക്കര്‍, കരുണാകരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്നതാണ് അയലാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രവി കുമാറാണ് സിനിമയുടെ സംവധായകന്‍. 24 എഎം സ്റ്റുഡിയോസും കെജെആര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.