കേരളം

kerala

ETV Bharat / sitara

മലപ്പുറത്തെ ഭീകരരാക്കി എങ്ങോട്ടാ പോക്ക്... സിതാരയുടെ വീഡിയോ ഗാനം യൂട്യൂബിൽ വൈറൽ - navas poonthottam

മലപ്പുറത്തിന് എതിരെയുള്ള കുപ്രചാരണങ്ങൾക്ക് മറുപടിയുമായി സിതാര കൃഷ്‌ണകുമാർ ആലപിച്ച ഗാനം 'ഉന്തും പന്തും പിരാന്തും' നവമാധ്യമങ്ങളിൽ ഹിറ്റാവുകയാണ്

sitara  സിതാര കൃഷ്‌ണകുമാർ  സാദിഖ് പന്തല്ലൂർ  ഉന്തും പന്തും പിരാന്തും  ഉന്തും പന്തും പിരാന്തും ഗാനം  നവാസ് പൂന്തോട്ടം  യൂട്യൂബിൽ വൈറൽ  Malappuaram goes viral on youtube  Sithara Krishnakumar video song  unthum panthum piranthum  saddiq panthallur  navas poonthottam
സിതാരയുടെ വീഡിയോ ഗാനം യൂട്യൂബിൽ വൈറൽ

By

Published : Jul 4, 2020, 10:50 AM IST

ആന ചെരിഞ്ഞ സംഭവത്തിന് പിന്നാലെ മലപ്പുറത്തിന് എതിരെ വലിയ കുപ്രചാരണങ്ങളാണ് ഉണ്ടായത്. ഇതിന് കിടിലൻ മറുപടി നൽകുകയാണ് സിതാര കൃഷ്‌ണകുമാറിന്‍റെ പുതിയ വീഡിയോ ഗാനം. സാദിഖ് പന്തല്ലൂർ ഒരുക്കിയ 'ഉന്തും പന്തും പിരാന്തും' യൂട്യൂബിൽ ഹിറ്റാവുകയാണ്. മലപ്പുറത്തെ സാംസ്‌കാരിക കേന്ദ്രങ്ങളും ദൃശ്യഭംഗിയും കാൽപന്തുമെല്ലാം വീഡിയോ ഗാനത്തിൽ അവതരിപ്പിക്കുന്നുണ്ട്.

"കുയ്‌ന്ത് കുമിഞ്ഞ് കച്ചറയാക്കി.. ഞമ്മളെ മുയുമൻ മക്കാറാക്കി.. പിന്നെപ്പിന്നെ ഭീകരരാക്കി എങ്ങോട്ടാ പോക്ക്.." മലപ്പുറം മതതീവ്രതയുടെ നാടാണെന്നും മറ്റുമുള്ള ആരോപണങ്ങൾക്ക് നവാസ് പൂന്തോട്ടത്തിന്‍റെ വരികൾ മറുപടി നൽകുന്നുണ്ട്. യഥാർത്ഥ മലപ്പുറത്തെ അറിയണമെങ്കിൽ കാൽപന്തും മുഹബത്തുമുള്ള നാട്ടിലേക്ക് വിരുന്ന് വരാനും പാട്ടിലൂടെ നിർദേശിക്കുന്നു. മലപ്പുറത്തിന്‍റെ ഭാഷാശൈലിയിലുള്ള വീഡിയോ ഗാനത്തിലെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത് സലീം പുള്ളിക്കലാണ്.

ABOUT THE AUTHOR

...view details