പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗായിക സിത്താര കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. രാമചന്ദ്രന്‍ ഗുഹയെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന്‍റെ ദൃശ്യങ്ങളും വാര്‍ത്തയും പങ്കുവെച്ചുകൊണ്ട് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ എന്നാണ് സിത്താര ഫേസ്ബുക്കില്‍ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുമ്പും പ്രതിഷേധം രേഖപ്പെടുത്തി സിത്താര രംഗത്തെത്തിയിരുന്നു.
'നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ'; രാമചന്ദ്രന്‍ ഗുഹയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗായിക സിത്താര - Ramachandran ghuha
രാമചന്ദ്രന്‍ ഗുഹയെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന്‍റെ ദൃശ്യങ്ങളും വാര്‍ത്തയും പങ്കുവെച്ചുകൊണ്ട് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ എന്നാണ് സിത്താര ഫേസ്ബുക്കില്‍ കുറിച്ചത്
ബംഗളുരൂ ടൗണ്‍ഹാളിന് മുമ്പില്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് രാമചന്ദ്രന്‍ ഗുഹക്കെതിരെ പൊലീസ് നടപടിയുണ്ടായത്. ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സാഹിത്യകാരന്‍ സച്ചിദാനന്ദനും രംഗത്തെത്തിയിരുന്നു. ബുദ്ധിജീവികളെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്യാന്‍ പോലും മടിയില്ലാത്ത അവസ്ഥയിലേക്ക് ഭരണാധികാരികള്‍ മാറിയിരിക്കുന്നുവെന്നാണ് വിഷയത്തില്‍ സച്ചിദാനന്ദന്‍ പ്രതികരിച്ചത്.