കവര്‍ സോങുകളിലൂടെയും ബോളിവുഡ് സിനിമകളിലൂടെയും മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ ഗായികയാണ് സന മൊയ്തൂട്ടി. 'വരയന്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സന.
മലയാള സിനിമയില്‍ പാടാന്‍ ഒരുങ്ങി സന മൊയ്തൂട്ടി; ചിത്രം വരയന്‍ - ഗായിക സന മൊയ്തൂട്ടി
സിജു വില്‍സണ്‍ നായകനാകുന്ന വരയന്‍ എന്ന ചിത്രത്തിലൂടെയാണ് സനയുടെ മലയാള സിനിമ പിന്നണിഗാനരംഗത്തേക്കുള്ള ചുവടുവെപ്പ്
![മലയാള സിനിമയില്‍ പാടാന്‍ ഒരുങ്ങി സന മൊയ്തൂട്ടി; ചിത്രം വരയന്‍ മലയാള സിനിമയില്‍ പാടാന്‍ ഒരുങ്ങി സന മൊയ്തൂട്ടി; ചിത്രം വരയന്‍ singer sana moidootty latest news singer sana moidootty സിജു വില്‍സണ്‍ വരയന്‍ ഗായിക സന മൊയ്തൂട്ടി sana moidootty](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5863173-689-5863173-1580142427454.jpg)
മോഹന്‍ലാല്‍, കല്യാണം, ഷൈലോക്ക് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനായ പ്രകാശ് അലക്സാണ് സനയുടെ ആദ്യ സിനിമാ ഗാനത്തിന് ഈണമൊരുക്കുന്നത്. എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങളുടെ പുതിയ വേര്‍ഷനുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ന്യൂജെന്‍ ഗായികയാണ് സന മൊയ്തൂട്ടി.
മുംബൈയില്‍ ജനിച്ച് വളര്‍ന്ന സന ഹിന്ദി, ഇംഗ്ലീഷ്, മലയാളം, മറാഠി, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി, ബംഗാളി, എന്നീ ഭാഷകളിലെ ആല്‍ബങ്ങളിലും അന്യഭാഷാ സിനിമയിലും പാട്ടുകള്‍ പാടിയിട്ടുണ്ട്. സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് വരയന്‍. ജിജോ ജോസഫാണ് ചിത്രത്തിന്‍റെ സംവിധായകന്‍. വരയന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഡാനി കപ്പൂച്ചിനാണ്. സത്യം സിനിമാസിന്‍റെ ബാനറിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.