എസ്‌പിബിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടെന്ന് മകന്‍
ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനവും ശ്വസനപ്രക്രിയയും മെച്ചപ്പെടാനുള്ളതിനാല്‍ അദ്ദേഹം ഇപ്പോഴും വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നതെന്നും മകന്‍ എസ്.പി ചരണ്‍ പറഞ്ഞു
ഏറെ നാളുകളായി എല്ലാവരും ഒന്നടങ്കം പ്രാര്‍ഥിക്കുന്ന ഒന്നാണ് പ്രിയ ഗായകന്‍ എസ്‌പിബിയുടെ സുഖപ്രാപ്തി. ആഗസ്റ്റ് അഞ്ചിനാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് ആരോഗ്യ നില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആഴ്ചകള്‍ക്ക് ശേഷമുള്ള ചികിത്സയിലൂടെ അദ്ദേഹം കൊവിഡ് മുക്തനായി. എന്നാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ ഇപ്പോഴും വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്. ഡോക്ടര്‍മാരുടെ സഹായത്താല്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും കുറച്ച് നേരം എഴുന്നേറ്റ് ഇരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും മകന്‍ ചരണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. ഫിസിയോതെറാപ്പി ചെയ്യിക്കുന്നുണ്ടെന്നും ചരണ്‍ വ്യക്തമാക്കി. 'അച്ഛന്‍റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വെന്‍റിലേറ്ററില്‍ തുടരുകയാണ്. ഇന്‍ഫെക്ഷനോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. എന്നാല്‍ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനവും ശ്വസനപ്രക്രിയയും മെച്ചപ്പെടാനുണ്ട്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ എഴുന്നേറ്റ് ഇരിക്കാന്‍ കഴിയും. ദിവസവും 15 മുതല്‍ 20 മിനിറ്റോളും എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. 10 മിനിറ്റോളം 15 മിനിറ്റോളം ഫിസിയോ തെറാപ്പിചെയ്യുന്നുണ്ട്. അച്ഛന്‍റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി' ചരണ്‍ വീഡിയോയിലൂടെ പറഞ്ഞു.