സിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന മാനാട് ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ ദളപതി വിജയ്‌യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖരും പ്രധാന വേഷം ചെയ്യുന്നുണ്ട്. വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നതും.
പൊങ്കൽ ദിനത്തിൽ സിമ്പുവിന്‍റെ മാസ് വരവ്; 'മാനാട്' മോഷന്‍ പോസ്റ്ററെത്തി - venkat prabhu simbu news
സിലമ്പരസൻ നായകനാകുന്ന തമിഴ് ചിത്രം മാനാടിലെ മോഷൻ പോസ്റ്റർ പൊങ്കൽ ദിനത്തിൽ റിലീസ് ചെയ്‌തു.
പൊങ്കൽ ദിനത്തിൽ സിമ്പുവിന്‍റെ മാസ് വരവ്
മാനാടിൽ സിലമ്പരസൻ അബ്ദുൽ ഖാലിക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജയാണ് തമിഴ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ഭാരതിരാജ, എസ്.ജെ സൂര്യ, പ്രേംജി അമരൻ, അരവിന്ദ് ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റിച്ചാര്‍ഡ് എം. നാഥ് ഫ്രെയിമുകൾ ഒരുക്കുന്ന മാനാടിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീണ്‍ കെ.എല്‍ ആണ്. വീ ഹൗസ് പ്രൊഡക്ഷന്‍റെ ബാനറിൽ 125 കോടി രൂപ ചെലവഴിച്ച് സുരേഷ് കാമാച്ചി മാനാട് നിർമിക്കുന്നു.