സിമ്പുവും കല്യാണി പ്രിയദർശനും മുഖ്യവേഷത്തിലെത്തുന്ന 'മാനാടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊളിറ്റിക്കൽ ത്രില്ലറായൊരുക്കുന്ന തമിഴ് ചിത്രത്തിൽ അബ്‌ദുൾ ഖാലിക് എന്ന കഥാപാത്രത്തെയാണ് സിലമ്പരസൻ അവതരിപ്പിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദളപതി വിജയ്‌യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുന്നുണ്ട്. ഭാരതിരാജ, എസ്.ജെ സൂര്യ, പ്രേംജി അമരൻ, അരവിന്ദ് ആകാശ് എന്നിവരാണ് മറ്റ് താരങ്ങൾ.
സിമ്പുവിന്‍റെ 'മാനാട്' ഫസ്റ്റ് ലുക്ക് എത്തി - manadu film news
സിമ്പു കേന്ദ്രകഥാപാത്രമായെത്തുന്ന മാനാടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

സിമ്പുവിന്‍റെ മാനാട് ഫസ്റ്റ് ലുക്ക് എത്തി
മാനാടിന്‍റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിക്കുന്നത്. മാനാടിന്‍റെ ചിത്രീകരണം പോണ്ടിച്ചേരിയിൽ പുരോഗമിക്കുകയാണ്.