അടുത്തിടെയാണ് തമിഴകത്തിന്‍റെ സ്വന്തം സിമ്പുവിന്‍റെ പുതിയ സിനിമ ഈശ്വരന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. ശരീരഭാരം കുറച്ച് മെലിഞ്ഞ് ഒരു നാട്ടിന്‍പുറത്തുകാരന്‍റെ വേഷത്തില്‍ പാമ്പിനെയും തോളിലിട്ട് കുറ്റിക്കാട്ടില്‍ നില്‍ക്കുന്ന സിമ്പുവായിരുന്നു ഫസ്റ്റ്ലുക്കിലുണ്ടായിരുന്നത്. ഇപ്പോള്‍ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നൃത്തം അഭ്യസിക്കുന്ന സിമ്പുവിന്‍റെ ചിത്രങ്ങളാണ്. നടി ശരണ്യ മോഹന്‍ സിമ്പുവിനെ നൃത്തം പഠിപ്പിക്കുന്നതായാണ് ഫോട്ടോയില്‍ കാണുന്നത്. ഈശ്വരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം നൃത്തവും പഠിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യേഗിക റിപ്പോര്‍ട്ട് ഇതേകുറിച്ച് വന്നിട്ടില്ല.
സോഷ്യല്‍മീഡിയ കീഴടക്കി സിമ്പുവിന്‍റെയും ശരണ്യ മോഹന്‍റെയും നൃത്ത പഠനം - actress saranya mohan films
ഈശ്വരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് സിമ്പു ശരണ്യ മോഹന്‍റെ കീഴില്‍ നൃത്തം അഭ്യസിക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

സോഷ്യല്‍മീഡിയ കീഴടക്കി സിമ്പുവിന്‍റെയും ശരണ്യ മോഹന്‍റെയും നൃത്ത പഠനം
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്ന ശരണ്യ പുതിയതായി തുടങ്ങിയ നൃത്ത വിദ്യലയവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍. ശരണ്യക്ക് മുമ്പില്‍ ഗുരുഭക്തിയുള്ള ശിഷ്യനായി നൃത്തം അഭ്യസിക്കുന്ന സിമ്പുവിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരന്‍ എന്ന ചിത്രത്തിന് വേണ്ടി മുപ്പത് കിലോ ഭാരം കഠിവമായ വര്‍ക്കൗട്ടിലൂടെ സിമ്പു കുറിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് സിമ്പുവിന്‍റെ പുതിയ ചിത്രം ഈശ്വരനായി ആരാധകര്‍ കാത്തിരിക്കുന്നത്.