Simbu and Sivakarthikeyan join Rajini movie: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ ചിമ്പുവും ശിവകാര്‍ത്തികേയനും. രജനികാന്തിന്‍റെ 169ാം ചിത്രത്തിലാണ് ചിമ്പുവും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 'തലൈവര്‍ 169'ല്‍ ചിമ്പുവും ശിവകാര്‍ത്തികേയനും അഭിനയിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Rajinikanth Nelson teamup: നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തലൈവര്‍ 169' എന്നാണ് താത്‌ക്കാലികമായി പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഒരു രജനികാന്ത് ചിത്രം നെല്‍സണ്‍ സംവിധാനം ചെയ്യുന്നത്.
Rajinikanth Anirudh Ravichandar teamup: അനിരുദ്ധ് രവിചന്ദറാണ് 'തലൈവര്‍ 169'ന് വേണ്ടി സംഗീതം നിര്‍വഹിക്കുന്നത്. നെല്‍സനും അനിരുദ്ധും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'തലൈവര്‍ 169'. രജനിയും അനിരുദ്ധും ഇത് മൂന്നാം തവണയാണ് ഈ സിനിമയിലൂടെ ഒന്നിക്കുന്നത്.