തമിഴ് താരം സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഈശ്വരന്‍ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തി. ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സംവിധായൻ ശുചീന്ദ്രനാണ് ഈശ്വരന്‍ ഒരുക്കുന്നത്. സിമ്പുവുമായി ഇതാദ്യമായാണ് സംവിധായകൻ ശുചീന്ദ്രനുമായി ഒന്നിക്കുന്നത്. ഇപ്പോള്‍ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നല്ലൊരു ഡാന്‍സ് നമ്പര്‍ ഗാനവും അതിന്‍റെ വീഡിയോയുമാണ് പുറത്തുവിട്ടിരിക്കുന്നത്. മാഗല്യം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിമ്പുവും റോഷ്നിയും സംഗീത സംവിധായകന്‍ കൂടിയായ തമനും ചേര്‍ന്നാണ്. യുഗഭാരതിയുടേതാണ് വരികള്‍. സിമ്പുവിന്‍റെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ട്രേഡ് മാര്‍ക്ക് സ്റ്റെപ്പുകളും വീഡിയോ ഗാനത്തിലെ നൃത്ത രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും വീഡിയോ ഗാനത്തെ ശ്രദ്ധേയമാക്കുന്നു.
സിമ്പുവിന്‍റെ ട്രേഡ് മാര്‍ക്ക് സ്റ്റെപ്പുകളുമായി 'ഈശ്വര'നിലെ ആദ്യ വീഡിയോ ഗാനം എത്തി - സിമ്പു വാര്‍ത്തകള്‍
മാഗല്യം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിമ്പുവും റോഷ്നിയും സംഗീത സംവിധായകന്‍ കൂടിയായ തമനും ചേര്‍ന്നാണ്. യുഗഭാരതിയുടേതാണ് വരികള്‍.
![സിമ്പുവിന്‍റെ ട്രേഡ് മാര്‍ക്ക് സ്റ്റെപ്പുകളുമായി 'ഈശ്വര'നിലെ ആദ്യ വീഡിയോ ഗാനം എത്തി Silambarasan TR Suseenthiran Eswaran movie Silambarasan TR Suseenthiran Eswaran movie news Eswaran movie Mangalyam Video Song out now Eswaran movie Mangalyam Video Song news Suseenthiran Eswaran movie news തമിഴ് സിനിമ ഈശ്വരന്‍ സിമ്പു ഈശ്വരന്‍ സിനിമ വാര്‍ത്തകള്‍ സിമ്പു വാര്‍ത്തകള്‍ സിമ്പു നിധി അഗര്‍വാള്‍ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10236519-980-10236519-1610602829193.jpg)
Eswaran movie
വെണ്ണിള കബഡി കുഴു, നാൻ മഹാൻ അല്ല, രാജപാട്ടൈ, പാണ്ഡ്യ നാട്, ജീവ, പായും പുലി, കെന്നഡി ക്ലബ്ബ് തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ശുചീന്ദ്രൻ. നിധി അഗർവാളാണ് സിനിമയിൽ നായിക. സംഗീത സംവിധാനം ചെയ്‌തിരിക്കുന്നത് എസ്.തമനാണ്. ഭാരതിരാജയും ബാല ശരവണനും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. നേരത്തെ സിനിമക്കായി സിമ്പു ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. മുപ്പത് കിലോയാണ് ഈശ്വരന്‍ സിനിമക്കായി സിമ്പു കുറച്ചത്. ലോക്ക് ഡൗണില്‍ സിമ്പുവിന്‍റെ ശരീരഭാരം 100 കടന്നിരുന്നു.