ചെന്നൈ : തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിലമ്പരസന്‍ തന്‍റെ 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പത്തു തല'യുടെ അണിയറപ്രവര്‍ത്തകരും പിറന്നാള്‍ സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Pathu Thala glimpse video: 'പത്തു തല'യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിങില്‍ 48ാം സ്ഥാനത്താണ് വീഡിയോ.