കേരളം

kerala

ETV Bharat / sitara

'മാനാടി'ൽ ചിമ്പുവിനൊപ്പം കല്യാണിയും എസ്‌.ജെ സൂര്യയും; ട്രെയിലർ പുറത്ത് - silambarasan sj suriya news

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

എസ്‌ ജെ സൂര്യ മാനാട് വാർത്ത  മാനാട് സിനിമ വാർത്ത  മാനാട് ചിമ്പു കല്യാണി പ്രിയദർശൻ വാർത്ത  ചിമ്പു എസ്‌ ജെ സൂര്യ വാർത്ത  എസ്‌.ജെ സൂര്യ മാനാട് വാർത്ത  സിലമ്പരസൻ മാനാട് വാർത്ത  silambarasan manadu trailer out news  silambarasan latest news  silambarasan sj suriya news  chimbu maanadu news
വെങ്കട് പ്രഭു

By

Published : Oct 2, 2021, 2:12 PM IST

സിലമ്പരസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മാനാടി'ലെ ട്രെയിലർ പുറത്തിറങ്ങി. പൊളിറ്റിക്കൽ ടൈം ലൂപ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ചിമ്പുവിന്‍റെ നായികയാവുന്നത് കല്യാണി പ്രിയദര്‍ശനാണ്. ചിമ്പുവിന്‍റെ 45-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്.

തമിഴിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ എ.ആര്‍ മുരുഗദോസ്, നാനി, നിവിന്‍ പോളി, രക്ഷിത് ഷെട്ടി എന്നിവരാണ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്.

More Read: ദീപാവലിക്ക് മത്സരിക്കാൻ രജനികാന്തും ചിമ്പുവും ; 'അണ്ണാത്ത'യും 'മാനാടും' ഒരേ ദിവസം തിയേറ്ററുകളില്‍

എസ്.എ ചന്ദ്രശേഖർ, എസ്.ജെ സൂര്യ എന്നിവരാണ് മാനാടിലെ മറ്റ് പ്രധാന താരങ്ങൾ. വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. റിച്ചാർഡ് എം. നാഥനാണ് ഛായാഗ്രഹകൻ. പ്രവീൺ കെ.എൽ ചിത്രത്തിനായി എഡിറ്റിങ് നിർവഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് മാനാടിന്‍റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ദീപാവലി റിലീസായി ചിത്രം പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details