തമിഴ് സിനിമകളിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഒരുപാട് പേര്‍ ഇന്നും ഇഷ്ടപ്പെടുന്നതുമായ ഒരു സിനിമയാണ് വിണ്ണയ്‌താണ്ടി വരുവായാ. സിമ്പുവും തൃഷയുമായിരുന്നു സിനിമയില്‍ നായകനും നായികയുമായി എത്തിയത്. ഗൗതം വാസുദേവ് മേനോനായിരുന്നു സംവിധാനം. സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. എ.ആര്‍ റഹ്മാനായിരുന്നു ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. ശേഷം അച്ചം യെന്‍പത് മദമയെടാ എന്ന സിനിമക്കായും ഗൗതം മേനോനും സിമ്പുവും എ.ആര്‍ റഹ്മാനും വീണ്ടും ഒന്നിച്ചു. മൂന്നാമതും ഈ കൂട്ടുകെട്ട് പുതിയ സിനിമക്കായി ഒരുമിക്കുന്നുവെന്നാണ് തമിഴകത്ത് നിന്നും വരുന്ന പുതിയ റിപ്പോര്‍ട്ട്.
'വിണ്ണയ്‌താണ്ടി വരുവായാ' ടീം വീണ്ടും ഒന്നിക്കുന്നു, പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു - നദികളിലെ നീരാടും സൂര്യന്‍
നദികളിലെ നീരാടും സൂര്യന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗൗതം മേനോന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തത്. ടൈറ്റില്‍ പോസ്റ്ററും ചുരുക്കം ചില അണിയറപ്രവര്‍ത്തകരുടെയും പേരുകള്‍ മാത്രമാണ് പോസ്റ്ററിലൂടെ സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്
നദികളിലെ നീരാടും സൂര്യന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗൗതം മേനോന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തത്. ടൈറ്റില്‍ പോസ്റ്ററും ചുരുക്കം ചില അണിയറപ്രവര്‍ത്തകരുടെയും പേരുകള്‍ മാത്രമാണ് പോസ്റ്ററിലൂടെ സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏത് ജോണറിലുള്ള സിനിമയായിരിക്കും ഇത് എന്നതില്‍ വ്യക്തതയില്ല. നയന്‍താര ഈ സിനിമയില്‍ നായികയായെത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവന്നേക്കും. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ.ഇഷാരി.കെ.ഗണേഷ് ആണ് സിനിമ നിര്‍മിക്കുന്നത്. അവസാനമായി ചിമ്പുവിന്‍റെതായി റിലീസ് ചെയ്‌ത സിനിമ ഈശ്വരനായിരുന്നു. പൊങ്കല്‍ റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തിയത്.