കേരളം

kerala

ETV Bharat / sitara

'ഇന്നു മുതല്‍' ഒടിടി റിലീസിന്? - innu muthal new movie related news

സീ കേരളത്തിലൂടെയും സീ ഫൈവ് ആപ്പിലൂടെയുമായിരിക്കും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. രജീഷ് മിഥിലയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്

siju wilson sooraj pops new movie innu muthal new poster out now  സിനിമ ഇന്നുമുതല്‍  സിജു വില്‍സണ്‍ സിനിമകള്‍  സിജു വില്‍സണ്‍ വാര്‍ത്തകള്‍  രജീഷ് മിഥില ഇന്നുമുതല്‍ സിനിമ  സൂരജ് പോപ്‌സ് വാര്‍ത്തകള്‍  innu muthal new poster out now  innu muthal new movie related news  siju wilson sooraj pops new movie innu muthal
'ഇന്നു മുതല്‍' ഒടിടി റിലീസിന്?

By

Published : Mar 6, 2021, 5:29 PM IST

ഫാന്‍റസി ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന സിജു വില്‍സണ്‍ സിനിമ 'ഇന്നു മുതലി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് വെച്ചാണ് നേരത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏറെ രസകരമായ ടീസറിന് നല്ല പ്രതികരണവുമാണ് ലഭിച്ചത്. ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ സിനിമ ഒടിടി റിലീസായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. സീ കേരളത്തിലൂടെയും സീ ഫൈവ് ആപ്പിലൂടെയുമായിരിക്കും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. പുതിയ പോസ്റ്ററില്‍ സിജു വില്‍സണും കുമ്പളങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സൂരജ് പോപ്‌സുമാണ് ഉള്ളത്. മുണ്ടും ഷര്‍ട്ടും ധരിച്ച് നീല നിറത്തിലുള്ള ചിറകുകളും വെച്ച് സിജു വില്‍സണിന്‍റെ കഥാപാത്രത്തെ നോക്കി ചിരിക്കുന്ന സൂരജ് തന്നെയാണ് പുതിയ പോസ്റ്ററിലെ ഏറ്റവും കൗതുകകരമായ ഘടകം.

അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമായ വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇന്നുമുതല്‍. ഇ​ന്ദ്ര​ന്‍​സ്, സൂ​ര​ജ് പോ​പ്സ്, ഉ​ദ​യ് ച​ന്ദ്ര, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ഗോ​കു​ല​ന്‍, ദി​ലീ​പ് ലോ​ഖ​റെ എ​ന്നി​വ​രാണ് സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ സി​നി​മാ​സ് എ​ന്ന ബാ​ന​റി​ല്‍ ര​ജീ​ഷ് മി​ഥി​ല, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മെ​ജോ ജോ​സ​ഫ്, ലി​ജോ ജ​യിം​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ജീ​ഷ് മി​ഥി​ല തി​ര​ക്ക​ഥ ര​ചി​ച്ച സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം മെ​ജോ ജോ​സ​ഫാ​ണ്. ഛായാ​ഗ്ര​ഹ​ണം കൈ​കാ​ര്യം ചെ​യ്‌തി​രി​ക്കു​ന്ന​ത് എ​ല്‍​ദോ ഐ​സ​ക്ക്. ലാല്‍ ബഹുദൂര്‍ ശാസ്ത്രിയാണ് വാരിക്കുഴിയിലെ കൊലപാതകത്തിന് മുമ്പായി രജീഷ് മിഥില സംവിധാനം ചെയ്‌ത സിനിമ.

ABOUT THE AUTHOR

...view details