കേരളം

kerala

ETV Bharat / sitara

രജീഷ് മിഥിലയ്‌ക്കൊപ്പം സിജു വില്‍സണ്‍, 'ഇന്നു മുതല്‍' പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജു വാര്യര്‍ - Siju Wilson new movie innu muthal

സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് ഇന്നു മുതല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്‌തു

Siju Wilson new movie innu muthal new poster out now  'ഇന്നു മുതല്‍' പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജു വാര്യര്‍  മഞ്ജു വാര്യര്‍  സിജു വില്‍സണ്‍  സിജു വില്‍സണ്‍ ഇന്നു മുതല്‍  Siju Wilson new movie innu muthal  movie innu muthal
രജീഷ് മിഥിലയ്‌ക്കൊപ്പം സിജു വില്‍സണ്‍, 'ഇന്നു മുതല്‍' പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജു വാര്യര്‍

By

Published : Dec 10, 2020, 11:15 AM IST

അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമായ വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ രജീഷ് മിഥില. സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് ഇന്നു മുതല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്‌തു. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് സിജുവിന്‍റെതായി അവസാനം റിലീസ് ചെയ്‌ത ചിത്രം. ലാല്‍ ബഹുദൂര്‍ ശാസ്ത്രിയാണ് വാരിക്കുഴിയിലെ കൊലപാതകത്തിന് മുമ്പായി രജീഷ് മിഥില സംവിധാനം ചെയ്‌ത സിനിമ.

ഇ​ന്ദ്ര​ന്‍​സ്, സൂ​ര​ജ് പോ​പ്സ്, ഉ​ദ​യ് ച​ന്ദ്ര, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ഗോ​കു​ല​ന്‍, ദി​ലീ​പ് ലോ​ഖ​റെ എ​ന്നി​വ​രാണ് സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ സി​നി​മാ​സ് എ​ന്ന ബാ​ന​റി​ല്‍ ര​ജീ​ഷ് മി​ഥി​ല, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ മെ​ജോ ജോ​സ​ഫ്, ലി​ജോ ജ​യിം​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ജീ​ഷ് മി​ഥി​ല തി​ര​ക്ക​ഥ ര​ചി​ച്ച സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം മെ​ജോ ജോ​സ​ഫാ​ണ്. ഛായാ​ഗ്ര​ഹ​ണം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് എ​ല്‍​ദോ ഐ​സ​ക്ക്. സിജു വില്‍സണ്‍ നായകനും സ്വാസിക നായികയുമായ വാസന്തി എന്ന സിനിമക്കാണ് ഇപ്രാവശ്യത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. വാസന്തി നിര്‍മിച്ചത് സിജു വില്‍സണായിരുന്നു.

ABOUT THE AUTHOR

...view details