നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. സഹനടനായി കരിയര്‍ തുടങ്ങിയ താരം ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെയാണ് നായകനായി തിളങ്ങിയത്. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് സിജു വില്‍സന്. ഒപ്പം വാസന്തി എന്ന ചിത്രത്തിലൂടെ നിര്‍മാതാവിന്‍റെ വേഷത്തിലും സിജു എത്തിയിരുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെയുളള സിനിമകള്‍ നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോള്‍ ആദ്യത്തെ കണ്‍മണി പിറന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സിജു വില്‍സണ്‍. സിജുവിനും ഭാര്യ ശ്രുതിക്കും പെണ്‍കുഞ്ഞാണ് പിറന്നത്. 'ഞങ്ങൾക്ക് ഇന്നലെ മെയ് 17ന് കാറ്റിന്‍റെയും പേമാരിയുടെയും കൂടെ മുംബൈയിൽ വെച്ച് ഒരു പെൺകുഞ്ഞ് ജനിച്ചു.... പ്രകൃതിക്ക് നന്ദി' എന്നാണ് സിജു വില്‍സണ്‍ കുറിച്ചത്. 2017ലായിരുന്നു സിജു വില്‍സണും ശ്രുതിയും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമുളള വിവാഹമായിരുന്നു. ഭാര്യക്കൊപ്പമുളള സന്തോഷ നിമിഷങ്ങള്‍ ഇടയ്ക്കിടെ സിജു വില്‍സണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.
കാറ്റിനും പേമാരിക്കും ഒപ്പം എത്തിയ സന്തോഷം, പുതിയ അതിഥിയുടെ വിശേഷങ്ങളുമായി സിജു വില്‍സണ്‍
നടന്‍ സിജു വില്‍സണും ഭാര്യ ശ്രുതിക്കും മുംബൈയില്‍ വെച്ചാണ് പെണ്‍കുഞ്ഞ് പിറന്നത്. നിരവധി സിനിമാ താരങ്ങള്‍ ഇരുവരുടെയും സന്തോഷത്തില്‍ പങ്കുചേരുകയും ആശംസകള്‍ അറിയിക്കുകയും ചെയ്‌തു
കാറ്റിനും പേമാരിക്കും ഒപ്പം എത്തിയ സന്തോഷം, പുതിയ അതിഥിയുടെ വിശേഷങ്ങളുമായി സിജു വില്‍സണ്‍
വിനയന്‍റെ പുതിയ സംവിധാന സംരംഭമായ പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്ര പുരുഷന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു എത്തുന്നത്. ചിത്രത്തിനായി കുതിരസവാരി, കളരിപയറ്റ് എന്നിവ പരിശീലിച്ചതിന് പുറമേ യോദ്ധാവിന്‍റെ ശരീരഘടനക്കായി കഠിന വ്യായാമ മുറകളും സിജു അഭ്യസിച്ചിരുന്നു.
Also read: മാതൃരാജ്യത്തിന് വേണ്ടി കര്‍മനിരതയായി പ്രിയങ്ക ചോപ്ര