മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് സിദ്ധാര്‍ഥ് ഭരതന്‍ - Sidharth Bharathan blessed with a baby girl
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും സിദ്ധാര്‍ഥ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
![മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് സിദ്ധാര്‍ഥ് ഭരതന് sidharth bharathan സിദ്ധാര്‍ഥ് ഭരതന്‍ Sidharth Bharathan blessed with a baby girl നടി കെപിഎസി ലളിത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8145735-145-8145735-1595513200232.jpg)
മലയാളത്തിലെ യുവനടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് പെണ്‍കുഞ്ഞ് പിറന്നു. തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം സിദ്ധാര്‍ഥ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായ ഭരതന്‍റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 ആണ് സുജിനയെ സിദ്ധാര്‍ഥ് തന്‍റെ ജീവിതത്തിലേക്ക് കൂട്ടിയത്. നമ്മള്‍ എന്ന സിനിമയിലൂടെ നടനായി അരങ്ങേറ്റം നടത്തിയ സിദ്ധാര്‍ഥ് പത്തോളം സിനിമകളില്‍ അഭിനയിക്കുകയും മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.