Siddique son getting married: നടന്‍ സിദ്ദീഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ദീഖ് വിവാഹിതനാകുന്നു. ഷഹീന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡോക്‌ടര്‍ അമൃത ദാസിനെയാണ് ഷഹീന്‍ വിവാഹം കഴിക്കുക. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.
Siddique son engagement photos: ഷഹീന്‍ തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മോതിരം അണിയിക്കുന്നതിന്‍റെയും അതിന് ശേഷമുള്ള ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ഫെബ്രുവരി 22നായിരുന്നു വിവാഹ നിശ്ചയം.