റിലീസ് മുമ്പേ കയ്യടി നേടി 'മരക്കാര്‍ വിഎഫ് എക്‌സ്' - Special Jury Award for Best Visual Effects
പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകനായ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. യുഎസിൽ നിന്ന് ഗ്രാഫിക്‌സിൽ ബിരുദം നേടിയിട്ടുണ്ട് സിദ്ധാർഥ്. പ്രിയദർശന്‍റെ 'ഒപ്പം' എന്ന ചിത്രത്തിൽ അസിസ്റ്റന്‍റായും സിദ്ധാർഥ് പ്രവർത്തിച്ചിരുന്നു
കൊവിഡ് മൂലം റിലീസ് നീട്ടിയ ബ്രഹ്മാണ്ഡ ചിത്രമാണ് മലയാള സിനിമയില്‍ ഇന്നുവരെ വന്നിട്ടില്ലാത്ത ബജറ്റില്‍ ഒരുക്കിയ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തും മുമ്പേ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിനന്ദങ്ങള്‍ക്ക് അര്‍ഹരായിരിക്കുകയാണ്. മൂന്ന് പുരസ്‌കാരങ്ങളാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മരക്കാറിന് ലഭിച്ചത്. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം, മികച്ച നൃത്ത സംവിധാനം, മികച്ച ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകനായ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പ്രക്ഷുബ്‌ദമായ കടലിലെ യുദ്ധരംഗങ്ങളും കരയിലെ പോരാട്ടങ്ങളും യഥാർഥ പ്രതീതി ജനിപ്പിക്കും വിധം സ്വാഭാവികതയോടെ ഒരുക്കിയ ദൃശ്യ സാങ്കേതിക മികവിനാണ് സിദ്ധാർഥ് പ്രിയദർശന് അവാർഡ് ലഭിച്ചതെന്ന് അവാർഡ് ജൂറി വ്യക്തമാക്കിയിരുന്നു. യുഎസിൽ നിന്ന് ഗ്രാഫിക്‌സിൽ ബിരുദം നേടിയിട്ടുണ്ട് സിദ്ധാർഥ്. പ്രിയദർശന്‍റെ 'ഒപ്പം' എന്ന ചിത്രത്തിൽ അസിസ്റ്റന്‍റായും സിദ്ധാർഥ് പ്രവർത്തിച്ചിരുന്നു. 50000 രൂപയും ഫലകവും പ്രശസ്‍തിപത്രവുമാണ് അവാര്‍ഡ്. ഇവരുടെ മകൾ കല്യാണി പ്രിയദർശനും അഭിനയരംഗത്ത് സജീവമാണ്. മരക്കാര്‍ സംവിധാനം ചെയ്‌തിരിക്കുന്നത് പ്രിയദര്‍ശനാണ്. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്‌കാരം ബൃന്ദയ്ക്കും പ്രസന്ന സുജിത്തിനുമാണ് ലഭിച്ചത്. നടന്‍ വിനീതിനാണ് മികച്ച മികച്ച ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചത്. മരക്കാര്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന നടന്‍ അര്‍ജുന് ശബ്ദം നല്‍കിയിരിക്കുന്നത് വിനീതാണ്.