നീരജ് മാധവ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ഗൗതമന്‍റെ രഥം. പുണ്യ എലിസബത്ത് ബോസ് നായികയായെത്തുന്ന ചിത്രത്തിലെ സിദ് ശ്രീറാം ആലപിച്ച ഗാനം പുറത്തിറക്കി. വിനായക് ശശികുമാറിന്‍റെ വരികൾക്ക് അങ്കിത് മേനോനാണ് ഈണം പകർന്നിരിക്കുന്നത്. നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
പ്രണയ ഗാനവുമായി മലയാളത്തിൽ വീണ്ടും സിദ് ശ്രീറാം - Punya Elizabeth Bose
നീരജ് മാധവ് നായകനായെത്തുന്ന ഗൗതമന്‍റെ രഥം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്.

ഗൗതമന്‍റെ രഥം
കിച്ചാപ്പൂസ് എന്‍റർടെയ്‌ന്‍റ്മെന്‍റ്സിന്‍റെ ബാനറിൽ കെ.ജി.അനിൽകുമാറാണ് ഗൗതമന്‍റെ രഥം നിർമിക്കുന്നത്. വിഷ്‌മു ശർമ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.