കേരളം

kerala

ETV Bharat / sitara

ഷൈലോക്കിലെ ബാര്‍ ഡാന്‍സ് സോങ് പുറത്തിറങ്ങി; ഏഴ് മണിക്കൂറില്‍ മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാര്‍ - Kanne Kanne - Bar Song

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്

SHYLOCK  Shylock Video Song | Kanne Kanne - Bar Song | Mammootty | Gopi Sundar | Ajai Vasudev  ഷൈലോക്കിലെ ബാര്‍ ഡാന്‍സ് സോങ്  രാജാധിരാജ  മാസ്റ്റര്‍പീസ്  മമ്മൂട്ടി  മെഗാസ്റ്റാര്‍ മമ്മൂട്ടി  ഷൈലോക്കിലെ ആദ്യ വീഡിയോ സോങ്  Shylock Video Song  Kanne Kanne - Bar Song  Mammootty
ഷൈലോക്കിലെ ബാര്‍ ഡാന്‍സ് സോങ് പുറത്തിറങ്ങി; ഏഴ് മണിക്കൂറില്‍ മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാര്‍

By

Published : Jan 18, 2020, 7:35 AM IST

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ഷൈലോക്കിലെ ആദ്യ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബാര്‍ ഡാന്‍സാണ് വീഡിയോ ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്ത് ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മൂന്നുലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ മാമാങ്കം കാരണം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ദിവസമാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പായ കുബേരന്‍റെ ടീസര്‍ ഇറങ്ങിയത്. ടീസറില്‍ മമ്മൂട്ടിക്കൊപ്പം തമിഴിലെ സൂപ്പര്‍താരം രാജ്കിരണും തിളങ്ങിനില്‍ക്കുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക. രാജ്കിരണ്‍ തന്നെയാണ് തമിഴ് പതിപ്പിന് സംഭാഷങ്ങളും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത്.

ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്‍റെ നിര്‍മാണം. പലിശക്കാരനായി നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഒരു പക്ക മാസ് എന്‍ര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഷൈലോക്കെന്നാണ് ടീസറില്‍ നിന്നുളള സൂചന.

ABOUT THE AUTHOR

...view details