'ആറാട്ട്' ചിത്രീകരണത്തിൽ നടി ശ്രദ്ധ ശ്രീനാഥും പങ്കുചേർന്നു. ബി.ഉണ്ണിക്കൃഷ്ണൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രദ്ധയാണ്. ‘നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട്’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് പുലിമുരുകൻ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഉദയ്‌കൃഷ്‌ണയാണ്.
'ആറാട്ടി'നൊപ്പം ശ്രദ്ധയുമെത്തി; സ്വാഗതം ചെയ്‌ത് സൂപ്പർതാരം - neyyattinkara gopante aarattu film news
കഴിഞ്ഞ തിങ്കളാഴ്‌ച ആറാട്ടിന്‍റെ ഷൂട്ടിങ്ങ് പാലക്കാട് ആരംഭിച്ചിരുന്നു. ഇപ്പോൾ, ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലേക്ക് ശ്രദ്ധ ശ്രീനാഥും ചേർന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച ആറാട്ടിന്‍റെ ഷൂട്ടിങ് പാലക്കാട് ആരംഭിച്ചിരുന്നു. ഇപ്പോൾ, ചിത്രത്തിന്‍റെ ടീമിനൊപ്പം ചേർന്നെന്ന സന്തോഷം ട്വീറ്റിലൂടെ നടി ശ്രദ്ധയും പങ്കുവെച്ചു. "ആറാട്ട് സെറ്റിലെത്തി. മുഴുവൻ ടീമിനെയും കണ്ടുമുട്ടി. 'കുടുംബത്തിലേക്ക് സ്വാഗതം' എന്നായിരുന്നു മോഹൻലാൽ സാറിന്‍റെ ആദ്യ വാക്കുകൾ," എന്ന് തെന്നിന്ത്യൻ നടി ട്വീറ്റ് ചെയ്‌തു.
യു ടേൺ, ജേഴ്‌സി, വിക്രം വേദ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ആസിഫ് അലിക്കൊപ്പം കോഹിന്നൂർ എന്ന സിനിമയിലും ശ്രദ്ധ മുഖ്യവേഷത്തെ അവതരിപ്പിച്ചിരുന്നു. മലയാളത്തിന്‍റെ സൂപ്പർസ്റ്റാറിന്‍റെ നായികയായാണ് ശ്രദ്ധ അഞ്ച് വർഷത്തിന് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹൻലാലും ശ്രദ്ധയും ജോഡികളായെത്തുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, സ്വാസിക, ഇന്ദ്രൻസ്, മാളവിക, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, രചന നാരായണൻകുട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.