അന്നും ഇന്നും ഏറെ ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് ശോഭന. സിനിമകളില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. സാധാരണ നൃത്തത്തിന്‍റെ പൊടിക്കൈകളാണ് മനോഹര വീഡിയോകളാക്കി പങ്കുവെയ്ക്കാറുള്ളതെങ്കില്‍ ഇത്തവണ ശോഭന എത്തിയത് മകള്‍ നാരായണിക്കൊപ്പമുള്ള വീഡിയോയുമായാണ്. മകളുടെ പഠനകാര്യങ്ങള്‍ തിരക്കുന്നതിനൊപ്പം രക്ഷിതാക്കള്‍ക്ക് മനോഹരമായ ഒരു ഉപദേശവും നല്‍കുന്നു. പതിവുപോലെ മകളുടെ മുഖം കാണിക്കാതെയാണ് ശോഭന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മകള്‍ അനന്തനാരായണിയുടെ പഠന കാര്യങ്ങള്‍ തിരക്കി ശോഭന, വീഡിയോ വൈറല്‍ - ശോഭന മകള്‍
മകളുടെ പഠനകാര്യങ്ങള്‍ തിരക്കുന്നതിനൊപ്പം വീഡിയോയില്‍ രക്ഷിതാക്കള്‍ക്ക് ശോഭന മനോഹരമായ ഒരു ഉപദേശവും നല്‍കുന്നു.
![മകള്‍ അനന്തനാരായണിയുടെ പഠന കാര്യങ്ങള്‍ തിരക്കി ശോഭന, വീഡിയോ വൈറല്‍ മകള്‍ അനന്തനാരായണിയുടെ പഠന കാര്യങ്ങള്‍ തിരക്കി ശോഭന, വൈറലായി വീഡിയോ Shobana New video with daughter ananthanarayani viral Shobana New video with daughter ananthanarayani Shobana New video Shobana films Shobana News ശോഭന മകള്‍ ശോഭന മകള്‍ ഫോട്ടോകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11521249-916-11521249-1619254598274.jpg)
നാരായണി കുഞ്ഞായിരുന്നപ്പോള്‍ മാത്രമാണ് ശോഭനയ്ക്കൊപ്പം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടത്. മകളുടെ സ്വകാര്യത മാനിച്ചാണ് താരം മകളുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്താത്തത്. 'ബുക്ക് എവിടെയെന്നും പരീക്ഷ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ചെയ്‌തിട്ടില്ലല്ലോയെന്നും' ശോഭന മകളോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അടുത്തിടെ ശോഭനയുടെ ഒരു മോഡേണ്‍ ലുക്കിലുള്ള ചിത്രവും വൈറലായിരുന്നു. അമ്മയുടെയും മകളുടെയും ആരാധകരും വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. പാന്‍റും ടോപ്പുമണിഞ്ഞ് അല്‍പ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളില്‍ എത്തിയത്. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്‌ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.