ജോസഫ് പി. കൃഷ്‌ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചിരി'യിലെ വീഡിയോ ഗാനം പുറത്തുവിട്ടു. യുവതാരം ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രിൻസ് ജോർജാണ്. "നാണം തൂകും പെണ്ണ്..." എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രിൻസ് ജോർജാണ്.
ഷൈന്‍ ടോം ചാക്കോയുടെ സഹോദരൻ സിനിമയിലേക്ക്; 'ചിരി'യിലെ വീഡിയോ ഗാനം പുറത്തിറക്കി - joseph p krishna
യുവനടൻ ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോയാണ് ചിരി എന്ന ചിത്രത്തില്‍ നായകനായെത്തുന്നത്
![ഷൈന്‍ ടോം ചാക്കോയുടെ സഹോദരൻ സിനിമയിലേക്ക്; 'ചിരി'യിലെ വീഡിയോ ഗാനം പുറത്തിറക്കി ഷൈന്‍ ടോം ചാക്കോ ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ ജോ ജോണ്‍ ചാക്കോ ചിരി ചിരി സിനിമ ജോസഫ് പി. കൃഷ്‌ണ Chiri film Chiri song Shine Tom Chacko's brother film Shine Tom Chacko's brother Joe John Chacko Joe John Chacko Joe John Chacko film joseph p krishna prince george](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6175359-thumbnail-3x2-chriri.jpg)
ചിരി
ജോ ജോണ്‍ ചാക്കോക്ക് പുറമെ അനീഷ് ഗോപാലും കെവിൻ ജോസും ചിരിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡ്രീംബോക്‌സ് പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ മുരളി ഹരിതവും ഹരീഷ് കൃഷ്‌ണയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിൻസ് വിൻസൺ ചിത്രത്തിനായി ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.