ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണകുമാറും ജോഡിയാകുന്ന അടി എന്ന ചിത്രം ഈ വർഷമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രമാകുന്ന മറ്റൊരു പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
ഷൈൻ ടോം ചാക്കോയും സണ്ണി വെയ്‌നും മുഖ്യവേഷങ്ങളിലെത്തുന്ന അടിത്തട്ട് എന്ന സിനിമ ഒരുക്കുന്നത് ഡാർവിന്‍റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമൺ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ജിജോ ആന്‍റണിയാണ്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് നടൻ ദുൽഖർ സൽമാനാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സിനിമ പ്രഖ്യാപിച്ചത്. ശക്തമായ പേമാരിയിൽ ആഴക്കടലിൽ അകപ്പെട്ട ഇന്ത്യൻ കപ്പലിനെയാണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
Also Read: ഷൈനിന്‍റെയും അഹാനയുടെയും പുതിയ ചിത്രം, ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍
ആകാശവാണി ചിത്രത്തിന്‍റെ സംവിധായകൻ ഖൈസ് മില്ലെനാണ് അടിത്തട്ടിന്‍റെ തിരക്കഥ തയ്യാറാക്കുന്നത്. നൗഫൽ അബ്‌ദുല്ല എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്യുന്നത് പപ്പിനുവാണ്. നസീർ അഹമ്മദാണ് സംഗീതം. സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ ചേർന്ന് അടിത്തട്ട് നിർമിക്കുന്നു.